ലളിതഗാനം

വെയില്‍ തിന്നു കരള്‍ വെന്ത ജീവിതപക്ഷീ..
നിറമാര്‍ന്ന സ്വപ്നം കൊരുത്തൊരാ പക്ഷീ…
അഴലിന്റെ വീഥിയില്‍ അലയുന്നതേതോ
മയില്‍പ്പീലിച്ചേലുള്ളൊരോമനപക്ഷീ..

അഴലേ നീ വിരിയല്ലെ കനല്‍ പൂക്കളായി…
കനവില്‍ വീണെരിയല്ലേ തീഗോളമായി..
ഇനിയും നീയെന്തിനെന്‍ ഇരുള്‍ വീണവഴിയില്‍
പിരിയാതെയെന്നെന്നും കൂട്ടിരിക്കുന്നു..?

വിറയാര്‍ന്ന ചുണ്ടില്‍ നിന്നുതിരുന്നതേതോ
വിരഹാര്‍ദ്രഗീതിതന്‍ ഹിന്ദോളരാഗം?
കരള്‍ നൊന്ത് കരയല്ലെ പൊന്‍ നിലാപക്ഷീ
നിറയല്ലെ മിഴികള്‍ പൊന്നോമനപക്ഷീ…

Generated from archived content: poem1_oct13_12.html Author: ps_nirmala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here