മോഹങ്ങൾ തലതല്ലികരയുമ്പോഴും…
വീണുതളരുമ്പൊഴും…
താനെയണയുമ്പൊഴും….
വെറുതേ ഞാനാശിച്ചുപോയി….
ഒന്നു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ….!
മൗനമെൻ ശ്രുതികളെ തഴുകുമ്പൊഴും….
രാഗമുതിരുമ്പൊഴും….
താനെയണയുമ്പൊഴും…..
വെറുതേ ഞാനാശിച്ചുപോയി…..
ഒന്നുപാടാൻ കഴിഞ്ഞിരുന്നെങ്കിൽ…..!
നോവുകൾമിഴികളിൽ ഉഴറുമ്പൊഴും
ഊറിയൊഴുകുമ്പൊഴും…
താനെയുറയുമ്പൊഴും
വെറുതേ ഞാനാശിച്ചുപോയി…..
ഒന്ന് തേങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ….
ജന്മങ്ങൾ താനേ…വിടരുമ്പൊഴും….
വിടർന്നുതിരുമ്പൊഴും….
താനെയണയുമ്പൊഴും….
വെറുതേ ഞാനാശിച്ചുപോയി…..
വീണ്ടും ജന്മമുണ്ടായിരുന്നെങ്കിൽ…..!
Generated from archived content: poem1_nov5_10.html Author: ps_nirmala