പ്രണയമേ….. ഇനിയും നീയെന്തിനെൻ ഹൃദയത്തിൽ
ചിറകിട്ടടിക്കുന്നു സൗവർണരാഗമേ….
ഇനിയെനിക്കാവില്ലൊരിക്കലും നിന്റെ യീ
ഹൃദയരാഗത്തിന്റെ ദൃതതാളമാടിടാൻ
എന്തിനെൻ കൗമാര വാസന്തരാവുകൾ
കണ്ണീർക്കയങ്ങളിലലിയിച്ചു രാഗമേ….
ഇനിയുമെന്നാത്മാവിൻ നൊമ്പര കൂട്ടിൽ നീ
കനലായിയെരിയുന്നതെന്തിനെൻ രാഗമേ……
അറിയാമെനിക്കാമഹാഗണിച്ചോട്ടിലെ
നീർമാതളത്തിന്റെ നീറുന്നനൊമ്പരം,
ഇനിയെനിക്കാവില്ല ഒന്നു തേങ്ങീടുവാൻ,
പ്രാണന്റെ പ്രാണനിൽ പിടയുന്നരാഗമേ…..
Generated from archived content: poem1_may29_10.html Author: ps_nirmala