എവിടെയെന്നോര്‍മകള്‍ അലയുന്നതെന്നിലെ
ഹൃദയാനുരാഗത്തിന്‍ മുരളിയൂതി
ഒരു വേള നീയും തിരഞ്ഞിരിക്കാം എന്നെ-
യറിയാതെ നീയങ്ങ് പോയതാവാം.
എവിടെയെന്നാത്മാവിന്‍ ശ്രുതി ചേര്‍ത്ത് പോയൊരാ
മൗനാനുരാഗസംഗീതമേ നീ
ഒരു വേളകേട്ട് മറന്നതാവാം തിരി-
ച്ചറിയാതെ നീയങ്ങ് പോയതാവാം….
ഇവിടെ ഞാനേകയാണോര്‍മകള്‍ പുല്‍കുമീ
പ്രണയതീരത്തിലെ കല്‍പ്പടവില്‍
ഒരു വേളയെന്നിലെ പ്രാണന്‍ തുടിച്ചത്
നിന്നോര്‍മയെന്നെ പുണര്‍ന്നതാവാം…..
എവിടെയോണെന്‍ പ്രിയന്‍ അലയുന്ന തീരങ്ങള്‍
അറിയാതെ ഞാനും തിരഞ്ഞിരിക്കാം
ഒരു വേള കണ്ടു മറന്നതാവാം തിരി-
ച്ചറിയാതെ വേറിട്ടു പോയതാവാം……
Generated from archived content: poem1_dec31_11.html Author: ps_nirmala