(ലളിതഗാനം)
പ്രാണനില്‍ പിടയുന്ന മധുരമാം നൊമ്പരം
ആണോ പ്രണയത്തില്‍ മൃദുലമാം അങ്കുരം?
വീണയില്‍ തേങ്ങുന്ന തരളമാം നിസ്വനം
ആണൊ പ്രണയത്തിന്‍ ദീപ്ത സങ്കീര്‍ത്തനം
പല നാളിലായി ഞാന്‍ ശ്രുതിചേര്‍ത്തിണക്കിയെന്‍
കരളിന്റെ കരളിനെ പാടിയുറക്കിയ
പ്രിയമുള്ളൊരോര്‍മ്മതന്‍ സൗവര്‍ണ്ണ രാഗമേ
ഇനിയെന്റെ രാവുകള്‍ പകലായി മാറിയോ?
മിഴിനീരില്‍ മുക്കിത്തുടച്ചെടുത്തോട്ടെയെന്‍
മിഴികളില്‍ പൂവിട്ടൊരഴകിന്റെ യഴകിനെ
എന്തിനെന്‍ പാടാത്ത മണ്‍ വീണയില്‍ വീണ്ടും
ഹിന്ദോളരാഗ സങ്കീര്‍ത്തനം തീര്‍ത്തു നീ….?
Generated from archived content: poem1_agu19_13.html Author: ps_nirmala