ആ പഴയകഥ വീ&?350.ും ഓർമ്മിച്ചുപോവുകയാണ്. ഓർക്കാൻ കൊള്ളാവുന്നതൊക്കെ പഴയ കഥകളല്ലേ! പക്ഷേ, ഓർത്തെടുക്കുേ&?304.ാൾ ആ കഥകൾക്ക് പുതിയ അർത്ഥങ്ങളു&?350.ാകുന്നു. അങ്ങനെ അർത്ഥങ്ങൾ പൊലിപ്പിക്കാൻ കഴിയുന്നതുകൊ&?350.ാണല്ലോ അവ ഓർമ്മയിൽ ജീവിക്കുന്നത്.
കഥ നാം വിസ്‌തരിച്ചു പറയേ&?350. കാര്യമില്ല. അത് എല്ലാവർക്കും അറിയാം. തള്ളയാടിന്റെ കണ്ണുതെറ്റിച്ച് ഇറങ്ങിത്തിരിച്ച ആട്ടിൻകുട്ടി ചെന്നായയുടെ വായിൽപ്പെട്ട ആ കഥ ആർക്കാണ് ഓർമ്മയില്ലാത്തത്? കുട്ടികളെ അനുസരണശീലമുള്ളവരാക്കാൻ കൊള്ളാവുന്ന ഒന്ന് എന്നുമാത്രമേ ആദ്യമൊക്കെ നാം കരുതിയുള്ളു. പതുക്കെപ്പതുക്കെ അർത്ഥങ്ങളുടെ പുതിയ ചാലുകൾ അതിലേക്ക് ഒഴുകിയെത്തുന്നു.
പുതിയതായി കിട്ടിയ സ്വാതന്ത്ര്യത്തോടെ കൂത്താടി നടന്നപ്പോൾ ആട്ടിൻകുട്ടിക്കു നന്നേ ദാഹിച്ചു. അടുത്തുക&?350. തോട്ടിലെത്തി അത് വെള്ളംകുടിക്കാൻ ആരംഭിച്ചു. അപ്പോഴാണ് ഒരു ചെന്നായയുടെ കണ്ണ് അതിന്റെമേൽ വീണത്. ചെന്നായ് ഇരതേടി അലയുകയായിരുന്നിരിക്കാം. ഇരതേടാനല്ലാതെ ഹിംസ്രജന്തുക്കൾ രാത്രി ഇറങ്ങി നടക്കുന്നതെന്തിനാണ്? നിലാവലയിൽ കുളിച്ചു നിൽക്കുന്ന കാനനസൗന്ദര്യം ആസ്വദിക്കാനോ! ഇത്തരം നിരവദ്യഭോഗങ്ങൾ മനുഷ്യനുമാത്രമല്ലേ വിധാതാവു വിധിച്ചിട്ടുള്ളു?
ആട്ടിൻകുട്ടിയെ ക&?350.പാടെ ചെന്നായ്‌ക്ക് നന്നേ സന്തോഷമായിക്കാണും. എന്നാൽ, തന്റെ മുന്നിൽ കൊ&?350.ുനിർത്തിയിരിക്കുന്ന രുചിര വിഭവം നേരെ ആസ്വദിക്കുന്നതിനു പകരം ചെന്നായ് ആട്ടിൻകുട്ടിയോട് തട്ടിക്കയറാനാണ് തുനിഞ്ഞത്. “നീ എന്തിനാണ് ഞാൻ കുടിച്ചുകൊ&?350.ിരിക്കുന്ന വെള്ളം കലക്കിയത്.” “ഞാൻ കലക്കിയില്ലല്ലോ, കലക്കിയാൽ തന്നെ നീ എന്നേക്കാൾ മുകളിലല്ലേ നിൽക്കുന്നത്, വെള്ളം താഴോട്ടല്ലേ ഒഴുകുന്നത്, കലങ്ങിയവെള്ളം മേലോട്ട്, നിന്റെ അടുക്കലേക്ക് ഒഴുകുകയില്ലല്ലോ” എന്ന് ആട്ടിൻകുട്ടിയുടെ പ്രതിവാദം. നീ അല്ലെങ്കിൽ നിന്റെ മുത്തച്ഛൻ കലക്കിയിരിക്കും എന്നു പറഞ്ഞ് ചെന്നായ് ആട്ടിൻകുട്ടിയെ വകവരുത്തി അന്നത്തെ അത്താഴം ആർഭാടമാക്കി.
ചെന്നായയ്‌ക്ക് ഇരയെ പിടിക്കാൻ വിശപ്പു മാത്രം മതി കാരണം; വേറെ ന്യായങ്ങളൊന്നും അതിനു പറയേ&?350.കാര്യമില്ല. അതുകൊ&?350.്, പ്രായപൂർത്തിയിലേക്കു പ്രവേശിക്കുേ&?304.ാൾ നാം ആദ്യം പഠിക്കുന്ന പാഠം ഇത് ചെന്നായയുടെയും ആട്ടിൻകുട്ടിയുടേയും കാര്യമല്ല, മനുഷ്യന്റെ കാര്യമാണ് എന്നാണ്. കാര്യങ്ങൾ കാരണങ്ങളില്ലാതെ ഉ&?350.ാവുക മനുഷ്യലോകത്തിൽ സാദ്ധ്യമല്ല. ഓരോ കാര്യത്തിന്റെയും പിന്നിലുള്ള കാരണം ക&?350.ുപിടിക്കാൻ ഉഷ്‌ണിച്ചു തുടങ്ങിയപാടെയാണ് മനുഷ്യൻ തന്റെ ആ പദവിക്ക് അർഹനായിത്തുടങ്ങിയത്. അതിന്റെ തുടർച്ചയായിട്ടാണ് മനുഷ്യനിൽ ധർമ്മബോധം അങ്കുരിച്ചത്. ഞാൻ ചെയ്യുന്ന കർമ്മത്തിന്റെ ഫലം അന്യനിലേക്ക് നീളുന്നു. അതിന്റെ ആഘാതം എങ്ങനെയായിരിക്കും എന്ന് ആലോചിച്ചു തുടങ്ങുേ&?304.ാഴാണ് ധാർമ്മികത ഉറയ്‌ക്കുന്നത്. അന്യർ നിങ്ങൾക്കു ചെയ്യാൻ നിങ്ങൾ ഇച്‌ഛിക്കുന്നത് അവർക്കു ചെയ്യുവിൻ എന്ന കല്‌പനയുടെ പൊരുൾ, നീ&?350.ു നീ&?350.ു വരുന്നത് ആലോചിച്ചാൽ കാണാം. ‘അവനവൻ ആത്‌മസുഖത്തിനായാചരിക്കുന്നത് അപരന്റെ സുഖത്തിനായ് വരേണം’ എന്ന് നമ്മുടെ നാട്ടിലെ ഒരു ഋഷി പറഞ്ഞിട്ടു&?350.്. മനുഷ്യജീവിതത്തിന്റെ ഭദ്രതയും സൗന്ദര്യവും ഈ ധർമ്മബോധത്തിൽ അധിഷ്‌ഠിതമാണ്.
എന്നാൽ, ഇങ്ങനെയൊക്കെ നോക്കിയാണോ നമ്മുടെ ജീവിതം? നമുക്കു സുഖമെന്നു തോന്നുന്നത് നാം ചെയ്യുന്നു. അത് അപരന് ഗുണമോ ദോഷമോ എന്നു ചിന്തിച്ചു വേവലാതിപ്പെടാനൊന്നും നാം നിൽക്കാറില്ല. അപരന്റെ ക്ഷേമവും സുഖവുമൊക്കെ പള്ളിയിൽ പറയേ&?350. കാര്യം, പള്ളിക്കു പുറത്ത് അതൊന്നും വേ&?350. എന്ന് ഒരു ശൈലിയായി തന്നെ പറഞ്ഞു പറഞ്ഞ് നാം കുട്ടികളെ പഠിപ്പിച്ചിട്ടുമു&?350.്. ആ പാഠം നന്നായി പഠിച്ച് മനസ്സിൽ ഉറപ്പിച്ചു നിർത്തിയതിന്റെ ഫലമായിട്ടാണ്, പ്രത്യക്ഷമായ ഒരു നീതിനിഷേധപ്രശ്‌നത്തിൽ അതിലെ മാനുഷികവശം നന്നായി നോവിക്കുന്നതായതുകൊ&?350.് സഭയ്‌ക്ക് ഇടപെടണമെന്ന് തോന്നിയപ്പോൾ, സഭയ്‌ക്ക് ഇതിൽ എന്താണു കാര്യം, നീതി നിഷേധിക്കപ്പെട്ടവരുടെ കാര്യം, അന്വേഷിക്കാനുള്ള ചുമതല കുത്തകയ്‌ക്കെടുത്തിരിക്കുന്നത് ഞങ്ങളല്ലേ എന്ന് രാഷ്‌ട്രീയക്കാർ ചോദിച്ചത്!
ഇങ്ങനെ അന്യരെ കയ്യേറ്റം ചെയ്യാനും പീഡിപ്പിക്കാനും കൊന്നുകളയാനും പ്രേരിപ്പിക്കുന്ന ഹിംസ്രഭാവം മനുഷ്യന് ഉെ&?350.ങ്കിലും അതിന് ഒരു ന്യായം പറയേ&?350.തുെ&?350.ന്ന വിചാരവും അവനിൽ പ്രവർത്തിക്കുന്നു. അത് എത്ര ദുർബ്ബലമാകാം എന്നു കാണിക്കുന്നതാണ്, “നീയല്ലെങ്കിൽ നിന്റെ മുത്തച്ഛൻ” എന്ന ചെന്നായ് ന്യായം താൻ പറയുന്നത് നിലനിൽക്കാത്ത മുട്ടാപ്പോക്കാണെന്ന് ചെന്നായയ്‌ക്കും അറിയാം. എന്നാലും ഒരു ന്യായം. പറയേ&?350.തുെ&?350.ന്ന് അതിനു തോന്നിയല്ലോ. ഹിംസ്രഭാവത്തിന്റെ ഏതു വന്യകേളിയിലും മാനുഷികതയുടെ ഒരു നേരിയ അംശം ഒഴിഞ്ഞുപോകാൻ കൂട്ടാക്കാതെ നിൽക്കുന്നു&?350.ല്ലോ എന്ന സമാശ്വാസത്തിന് അത് ഇടനൽകുന്നു. അതിനെ ഊതിപ്പെരുപ്പിച്ചാൽ മനുഷ്യത്വത്തിന്റെ വഴിയിൽ നടക്കാനുള്ള വെളിച്ചമാകും.
ആ നേർത്ത അംശം മയക്കം പൂ&?350.ിട്ടാണെങ്കിലും മനസ്സിന്റെ അടിത്തട്ടിൽ എവിടെയെങ്കിലും ഉ&?350.ായിരിക്കണം പക്ഷെ, അതുപോലും ഉ&?350.ായിക്കൊള്ളണമെന്നില്ല എന്ന ഭീതദമായ ചിന്തയിലേക്കു നയിക്കുന്നതായില്ലേ ഇപ്പോഴത്തെ അവസ്‌ഥ. തൊടുന്യായങ്ങൾ പോലും പറയാനില്ലാത്ത, പറയേ&?350.തു&?350.് എന്ന തോന്നലെങ്കിലും അവശേഷിപ്പിക്കുന്നു&?350.് എന്ന ആശ നൽകാത്ത വിധമല്ലേ കാര്യങ്ങളുടെ പോക്ക്. കൊല്ലാൻ കരുത്തു&?350.് അതുകൊ&?350.് കൊല്ലുന്നു എന്ന ഋജുവായ വാദമല്ലേ ഉയർന്നു കേൾക്കുന്നത്?
സോക്രട്ടീസിന്റെ ശിഷ്യന്മാരിൽ ഒരാളായ അരിസ്‌റ്റപ്പോ ആയിരുന്നത്രേ, അഭിലാഷമു&?350.് അതുകൊ&?350.് അതു നിറവേറ്റാനുള്ള അവകാശവുമു&?350.് എന്ന ആശയം ഒരു ധാർമ്മിക സമവാക്യമായി അവതരിപ്പിച്ചത്. എല്ലാ ധാർമ്മിക പരിഗണനകൾക്കും പൂർണ്ണവിരാമം ഇടാൻ ഇതു മതിയാകും. വിശപ്പുള്ളതുകൊ&?350.് കൊന്നു തിന്നാം; നിങ്ങളുടെ കൈയിലിരിക്കുന്ന വസ്‌തു കാമ്യമാണെന്ന് എനിക്കു തോന്നുന്നു അതുകൊ&?350.് എനിക്കു പിടിച്ചു പറിക്കാം; നിങ്ങളുടെ സൗന്ദര്യം എന്നെ മദിപ്പിക്കുന്നു, അതുകൊ&?350.് എനിക്കു കയറിപ്പിടിക്കാം….. എന്നിങ്ങനെ അതു വളരട്ടെ. ഈ വിചാരം തത്ത്വചിന്തയുടെ ചമയങ്ങളില്ലാതെ മനുഷ്യലോകത്തിൽ വ്യാപിക്കുന്നു. ചെന്നായ്‌ക്കൾ വംശനാശം വന്ന് അന്തർദ്ധാനം ചെയ്യും എന്നു ഭയപ്പെടേ&?350.. പുതിയ വേഷങ്ങൾ ധരിച്ച്, നവീനസാങ്കേതിക വിദ്യ ഒരുക്കിക്കൊടുക്കുന്ന ശക്തി സംഭരിച്ച്, മനുഷ്യരൂപത്തിൽ പുഃനരവതരിക്കുന്നതു കാണാനുള്ള ഭാഗ്യം നമുക്കു&?350.ായല്ലോ!
കടപ്പാട്‌ഃ (കേരള യുവത)
Generated from archived content: essay1_feb19_10.html Author: prof_m.thomas.mathew