പ്രണയ നിനവുകൾ

തോഴീ നീ അണയുമ്പോൾ വിടരും

മോദമൊ ഒരു ഓണമാവുന്നതു.

നിൻ വിരൽ തൊടുമ്പോൾ ഉതിരും

പുളകമൊ ഒരു മകരരാവാകുന്നതു.

എൻ കനവിൻ നിറമൊ

ദൂരെ നിലാവായി മാറുന്നതു.

എൻ നിനവിൻ വീചിയൊ

ദൂരെ കുയിലിൻ നാദമാവുന്നതു.

പ്രിയെ, നീ പകരും പ്രണയമൊ

പ്രപഞ്ചത്തിൽ പ്രഭയാവുന്നതു.

നീ ചൊല്ലുമാ മൊഴികളൊ സുമ-

സുഘന്ധിയാം ഒരു തെന്നലാവുന്നതു.

Generated from archived content: poem1_feb19_11.html Author: priyesh_george

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here