മനസ്സുകളില്‍ കനലൂതിപെരുപ്പിച്ചു ,
തെരുവിന്‍ ശാപത്തിനാക്കം കൂട്ടി ,
മത്തരാം ഹൃദയങ്ങള്‍ക്കുണര്‍വേകി,
കണ്ണീരിന്‍ മഹാസമുദ്രം തീര്‍ത്തു,
വിളയാടുന്നു തണുപ്പിന്‍ കേളികള്‍ !!!
അലയുന്നു,,, ചിത്തഭ്രമം-
ചതി പടര്‍ത്തിയ മനസ്സുകള്‍ ,
കീറത്തുണിയാല്‍ തണുപ്പിനെതിരെ
പൊരുതും നെഞ്ചില്‍, ആളും
കനലിന്‍ അനുഭൂതി നുകരാന്‍.
ചെറുതാമൊരു ഉച്ചാസത്താല്‍ പോലും
ചെറുക്കാനാവാതെ നൊമ്പരത്തിന്‍
തോണിയേറി ഉലഞ്ഞുലഞ്ഞു
സഹനത്തിന്‍ തീരത്തണഞ്ഞു
തെരുവുകളുടെ നിശബ്ദ ജന്മങ്ങള്‍ .
മരവിച്ച മനസ്സുകളുടെ വേദനകള്‍,
തീര്‍ത്തുതന്ന ഉന്മാദത്തിന്റെ-
ആരോഹാവരോഹണങ്ങളില്‍,
മതിമറന്നു ചരിക്കുന്നു മാന്യതകള്‍ ,
പകല്‍സൂര്യനെ സ്തുതിപാടി.
വിന്യാസങ്ങളേതുമില്ലാതെ-
പെറ്റുപെരുകുമീ പകല്‍ രോദനങ്ങളില്‍,
കൊട്ടിയടക്കപ്പെട്ട കാതുകളുമായി.
നൊമ്പരങ്ങള്‍ പേറിയീ ശകടങ്ങള്‍
പട്ടു പോകുന്നു ജീവിത സന്ധ്യയില്‍.
Generated from archived content: poem3_jan13_14.html Author: priya_sankar
Click this button or press Ctrl+G to toggle between Malayalam and English