രാസപ്രവര്‍ത്തനങ്ങള്‍

ഉടലഴകുകള്‍ക്കിടയില്‍
ഒളിപ്പിച്ചിരുന്ന
രാസവാക്യങ്ങളെ
ഉഭയദിശപ്രവര്‍ത്തനത്താല്‍
ഇഴപിരിച്ചെടുത്തു,
ഞാനോ..നീയോ അല്ലാത്ത
എന്നെയും നിന്നെയും
മെനഞ്ഞെടുത്തപ്പോള്‍ ,

തിരുനെറ്റിയില്‍ കുടിയിരിക്കുന്ന
വാചാലമാമൊരു
മൌനത്തോട് എതിരിടാന്‍
കെല്‍പ്പില്ലാതെ,
കണ്‍കോണുകളില്‍ നിന്ന്
പൊടിഞ്ഞടരുന്നുണ്ട്
ഒരു ചുവപ്പുച്ചാല്‍.

Generated from archived content: poem1_aug12_14.html Author: priya_sankar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here