കൂട് വിട്ടു കൂട് മാറിക്കൊണ്ടിരിക്കുന്നു !
ഇടയ്ക്കിടെ ഇടതൂര്‍ന്ന
പച്ചപ്പുകള്‍ക്കിടയിലൂടെ
മല കയറി ,
തണ്ണീര്‍തടങ്ങളില്‍
മൌനമായി ഒരു നില്‍പ്പുണ്ട് !
ആലസ്യങ്ങളെ കുടഞ്ഞു തെറുപ്പിച്ച് ,
വേദനകളുടെ തേരിനെ മറിച്ചിട്ട് ,
ഒരിലയില്‍ കയറിയിരുന്ന് ,
ഇളംതെന്നലില്‍ ആടിയാടി ,
ജീവിതസൌരഭ്യത്തില്‍ മതിമയങ്ങി ,
ശാന്തമായി അങ്ങിനെ…യങ്ങിനെ…യങ്ങിനെ …
ഇടയ്ക്കിടെ കുന്നിറങ്ങി
താഴ്വാരങ്ങളില്‍ മനോഹാരിത മുകര്‍ന്ന്
പരിതാപകരമാണ്
സമതലങ്ങളില്‍ പൂണ്ടു പോകുന്ന അവസ്ഥ
വിടര്‍ത്താനാവാത്ത വിധം –
കൈകാലുകള്‍ ബന്ധിക്കപ്പെട്ട് ,
പരവേശപ്പെട്ട് ,
പരകായപ്രവേശം ആഗ്രഹിച്ച് ,
ഇതൊന്നും പോരാതെ
ഒന്നിനെയും വേര്‍തിരിക്കാനാവാത്ത ഒരവസ്ഥയില്‍ ,
എപ്പോള്‍ വേണമെങ്കിലും വിടരാവുന്ന
ഒരു മൂലബിന്ദുവില്‍ ,
താളങ്ങളെയെല്ലാം ഒതുക്കി ,
വികാരങ്ങളെ കടിഞ്ഞാണിട്ട് ,
ശ്മശാനമൂകതയുടെ അടിത്തട്ടില്‍
ചൂണ്ടയിട്ടുകൊണ്ട് ,
വിടര്‍ന്നു വരുന്ന ഭാവങ്ങളില്‍
അലസതയോ …. ആവലാതിയോ …..
ദു:ഖമോ …. പരവേശമോ …….
സന്തോഷമോ ….. ആഹ്ലാദമോ …..
എന്തും പ്രതീക്ഷിച്ചു കൊണ്ട് !
Generated from archived content: poem1_mar24_14.html Author: priya_sakthi
Click this button or press Ctrl+G to toggle between Malayalam and English