രക്തസാക്ഷി

അവളിൽ സീരിയൽ ഭ്രമം

ഒരു ചിത്തഭ്രമമായി

മാറിയപ്പോൾ,

ദിവസവും മദ്യത്തിലാറാടി

കുപ്പമേട്‌ ബെഡ്‌ഡും,

അഴുക്ക്‌ ചാൽ സോഫയുമാക്കി

സ്വയം പാമ്പായി മാറുന്ന

ഭർത്താവിനെ അവൾ

അറിഞ്ഞിരുന്നില്ല.

മൊബൈൽ ഫോണിലെ

മിസ്‌ഡ്‌കോളുകളിൽ കുടുങ്ങി

വിലപ്പെട്ടതെല്ലാം നഷ്‌ടമാക്കിയ

മകളേയും അവൾ

അറിഞ്ഞിരുന്നില്ല.

ബാല്യം പിന്നിടാത്ത

മറ്റൊരുമകളെ

പൂവിനെ കശക്കിയെറിയുന്ന

ലാഘവത്തോടെ ഒരുവൻ

കശക്കിയെറിഞ്ഞതും അവൾ

അറിഞ്ഞിരുന്നില്ല.

ഒടുവിൽ

അയ്യോ​‍ാ… എന്റെ ഭർത്താവ്‌!

അയ്യോ​‍ാ… എന്റെ മക്കൾ!

എന്ന്‌ വിലപിച്ചപ്പോൾ

ആ കണ്ണീർ തുടക്കാൻ

ആരും ഉണ്ടായിരുന്നില്ല…

അങ്ങനെ അവളും

ജീവിത സപര്യയിലെ

ഒരു രക്തസാക്ഷിയായി….!

Generated from archived content: poem1_oct26_09.html Author: priya_nv

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here