ആദ്യമായ്
വേലി വിള തിന്നാൻ
ശ്രമിച്ചപ്പോൾ
ആരും അറിഞ്ഞില്ല!
പിന്നീട് പലതവണ…
അപ്പോഴേക്കും-
വിള-യാചനയുടെയും
കണ്ണീരിന്റെയും
പടികൾ താണ്ടിയിരുന്നു.
അവശേഷിക്കുന്നത്
സംഹാരത്തിന്റെ
പാതയായിരുന്നു.
ഒടുവിൽ വിള
അതുതന്നെ പ്രയോഗിച്ചു
ഇപ്പോൾ എല്ലാവരും
എല്ലാം അറിഞ്ഞു
പഴിയെല്ലാം
വിളയിൽ ചാരി
കാഴ്‌ചക്കാർ
പോയ്‌മറഞ്ഞു.
Generated from archived content: poem1_oct10_08.html Author: priya_nv