മാമ്പഴക്കാലം തന്നിട്ട് പോയത്
മാമ്പഴങ്ങൾ മാത്രമായിരുന്നില്ല.
വരണ്ടുണങ്ങിയ പച്ചപ്പുകൾക്കുളള
കുളിർമയായിരുന്നു.
മൺപൊടിയുടെ കുതിപ്പായിരുന്നു.
പുതുമണമായിരുന്നു.
വിണ്ട തരിശുകളുടെ
നികക്കലായിരുന്നു.
വരണ്ട തോടുകളുടെ
നിറവായിരുന്നു.
പകച്ചുപോയ മീനുകളുടെ
തുടിപ്പായിരുന്നു.
മടിഞ്ഞുനിന്ന വിത്തുകളുടെ
മുളപ്പായിരുന്നു.
മാമ്പഴക്കാലം തന്നിട്ട് പോയത്
മാമ്പഴങ്ങൾ മാത്രമായിരുന്നില്ല.
നനവ് കെട്ട നാവിനാൽ
കനത്തു നിന്ന മനസ്സുകളുടെ
കനവ് കൂടിയായിരുന്നു.
Generated from archived content: poem1_mar11.html Author: priya_k_unnikrishnan