കനൽചീളുകൾ കാർന്നു തിന്നുന്ന
മൃദുലതല്‌പത്തിനരിയതേങ്ങൾ പോൽ
കിനാക്കോട്ടകൾ പണിതു വീഴിച്ചു
പതിയെ വിങ്ങുന്നു വ്രണിത മാനസം
വിതുമ്പുമ്പൊഴും പുതിയമോഹങ്ങ-
ളുടലെടുപ്പിച്ചു വളയിടീപ്പിച്ചു
വളർത്തിച്ചിട്ടു വെറുതെ വീണ്ടുമാ
കദനചക്രത്തെ മനസ്സുരുട്ടുന്നു.
അടങ്ങൊന്നഹോ തളർന്നെങ്കിലും
പിളർന്നെങ്കിലും കരിഞ്ഞെങ്കിലും
ഒടുങ്ങാത്ത നിൻ നിശാസഞ്ചരം
മടുപ്പിക്കുമീയുടൽത്താണ്ഡവം.
മനസ്സെപ്പൊഴും കൊതിക്കുന്ന നിൻ
സുഖക്കോട്ടയിൻ രതിക്കേളികൊ
ട്ടടങ്ങുമ്പോൾ നീ തിരിഞ്ഞൊന്നുനോ-
ക്കുടല്‌പഞ്ചരം ദ്രവിച്ചെങ്കിലൊ…
പടക്കൊപ്പുകൂട്ടടുത്തുള്ളനിൻ
മദക്കൂത്തിനായ് ഇരിക്കേണ്ടനീ
ഇരുന്നെങ്കിൽ നീ തിരിഞ്ഞൊന്നുക
ണ്ടകം നൊന്തിനിക്കരഞ്ഞെങ്കിലൊ.
കടിഞ്ഞാണുപണ്ടെറിഞ്ഞെങ്ങുനി
കളഞ്ഞുണ്ടുവോ നിനക്കോർമ്മതെ
ല്ലടക്കം മറന്നൊടുക്കം വരെ
പറക്കേണമൊ നിനക്കെന്തെടോ?
മരിക്കാനിനിശ്ശരിക്കില്ലെഴും
മണിക്കൂറുകൾ കണക്കുള്ളതാ
നിടിത്തേരിൽ വന്നടുക്കുന്നുനി-
ന്നൊടുക്കം പിടഞ്ഞെഴുൽന്നേക്കെടോ
തുലാസിൽകനക്കരിങ്കട്ടികൊ
ണ്ടളക്കാവതല്ലഹോ നിന്നിലെ
ക്കൊടും പാപമിക്കണക്കൊന്നിനി-
പ്പറഞ്ഞെങ്ങുകൊണ്ടൊതുക്കാനഹോ
അടങ്ങാ മനക്കൊടുങ്കാറ്റിനെ
നിലയ്‌ക്കാമദപ്പാലൊഴുക്കിനെ,
ശ്ശമിപ്പിക്കുവാൻ തപസ്സിദ്ധിയു-
ള്ളൊരോ വൈദ്യനുണ്ടുലകങ്ങളിൽ
മനം നൊന്തു നീ കരഞ്ഞൊന്നുചെ-
ന്നഹം കൈവെടിഞ്ഞിരന്നീടുകിൽ
മനതൃഷ്‌ണതൻ കൊടും ദാഹവും
ശമിക്കും ജീവ ജലം നൽകുവോൻ….
മതഭ്രാന്തിനാൽ പുലമ്പുന്നത-
ല്ലിവൻ ജീവിതകദനങ്ങൾകൊ-
ദറിഞ്ഞുള്ളൊരാ പിതൃ സ്‌നേഹമു-
ണ്ടതിൽ നസ്രയ രണമുദ്രയും
അവൻ പക്കലുണ്ടടഞ്ഞുള്ള നിൻ
മനക്കണ്ണിനെ തുറപ്പിക്കുവാ
നെതും പോന്നൊരഞ്ഞ്‌ജനം ചെല്ലുവോർ
ക്കവൻ നൽകുമാ ദ്രവം നിശ്ചയം
തുറക്കാമകത്തിരുമ്പോടാമ്പ
ലടച്ചിട്ട നിൻ കരൾ വാതിലെ,
ശ്രവിക്കൂ പുറത്തവൻ പേർചൊല്ലി
വിളിപ്പൂ നിന്നിൽ വിരുന്നാകുവാൻ.
Generated from archived content: poem1_jan3_10.html Author: prince_francis
Click this button or press Ctrl+G to toggle between Malayalam and English