പ്രിയ രക്ഷകർത്താക്കളെ,
മൂഴിക്കുളം ശാല, പ്രകൃതി സ്‌കൂൾ, മഹാത്‌മാഗാന്‌ധി സ്‌മാരക ഗ്രന്‌ഥശാല എളവൂർ, ജനത വായനശാല വട്ടപ്പറമ്പ് എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിൽ മെയ് 19, 20, 21 തീയതികളിൽ മൂന്നുദിവസം നീണ്ടുനില്‌ക്കുന്ന ‘കുട്ടീം കോലും’ വേനൽകാല ക്യാമ്പ് മൂഴിക്കുളം ശാല ജൈവകാമ്പസിൽ സംഘടിപ്പിക്കുന്നു. നാട്ടുകളി, കൈവേല, കവിത, ഭാഷാകേളി, സിനിമ, നാട്ടറിവ്, സംഗീതം, ചിത്രകല, മാജിക്, ഔഷധ സസ്യപരിചയം, വാനനിരീക്ഷണം, വഞ്ചിയാത്ര, ഗണിതം, കൃഷി, നാടകം, ക്യാമ്പ് ഫയർ തുടങ്ങിയ മേഖലകളിൽ കളരികൾ ഉണ്ടാകും. ജോൾ പോൺ, എൻ.കെ. ദേശം, ഡോ.സി.ആർ. രാജഗോപാൽ, ടി.കെ. അച്യുതൻ മാഷ്, ജാദുഗർ രാജ, രാജി പിഷാരസ്യാർ, എം.ആർ. സുരേന്ദ്രൻ, ഹരികൃഷ്‌ണൻ, കെ.ആർ. രാഘവൻ മാസ്‌റ്റർ, സനീഷ് ചെങ്ങമനാട്, കെ.പി. കുട്ടൻ, രാജീവ് തിരുവാങ്കുളം തുടങ്ങിയ പ്രഗത്‌ഭർ ക്ലാസുകൾ നയിക്കും. സത്യജിത് റേയുടെ അപുത്രയം – പാഥേർ പാഞ്ചാലി, അപുർ സൻസാർ, അപരാജിതോ – പ്രദർശിപ്പിക്കുന്നതാണ്. ശ്രീഹരി എം. ചാക്യാർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്യും. ക്യാമ്പിൽ പങ്കെടുക്കാൻ താല്‌പര്യമുളളവർ ബന്‌ധപ്പെടേണ്ട വിലാസംഃ മൂഴിക്കുളം ശാല, ജൈവകാമ്പസ്, കുറുമശ്ശേരി പി.ഒ., ഫോൺഃ 9447021246, 9495981248. രജിസ്‌ട്രഷൻ ഫീസ് – 100 രൂപ.
Generated from archived content: news1_may14_11.html Author: preman_moozhikulam