തിരക്കഥയ്‌ക്കു പിന്നിലെ തന്ത്രങ്ങൾ

നേരിട്ട്‌ ഒരു തിരക്കഥാകൃത്തായി സിനിമയിൽ അവതരിക്കാനും ഭാവിയിൽ ഒരു തിരക്കഥാകൃത്തായി വളരാൻ കഥയെഴുതിത്തുടങ്ങുന്നവരും ഏറെയാണ്‌. സിനിമയിൽ തിരക്കഥയ്‌ക്കു കൈവന്ന സ്ഥാനം മാത്രമല്ല ഈ ഗ്ലാമറിനു പിറകിൽ. ഒരു കഥയെഴുതിയാൽ, അതെത്ര ഉന്നതമായ കഥയായാലും നമ്മുടെ മാധ്യമങ്ങളിൽനിന്ന്‌ അതിനു ലഭിക്കുന്ന പരമാവധി പിന്തുന്ന എന്തെന്നതിനെക്കുറിച്ച്‌ നല്ല ബോധമുളളവരാണ്‌ നമ്മുടെ പുതിയ എഴുത്തുകാർ.

അനശ്വരതയെക്കുറിച്ച്‌ പഴയ തലമുറകളെ ബാധിച്ചിരുന്ന അന്ധവിശ്വാസങ്ങളെ ഉപജീവിക്കാത്ത പുതിയ തലമുറയ്‌ക്കാകട്ടെ കലയുടെ പഴയ വിശുദ്ധരൂപങ്ങളിൽ വിശ്വാസവുമില്ല. എന്തുകൊണ്ടും തിരക്കഥയുടെ പുഷ്‌കലകാലമാകേണ്ട സന്ദർഭം. എന്നിട്ടും മലയാള സിനിമയെക്കുറിച്ചുളള ആലോചനകൾ വന്നുമുട്ടിനില്‌ക്കുന്നത്‌ പലപ്പോഴും മികച്ച തിരക്കഥകളുടെ അഭാവത്തിലാണ്‌.

തിരക്കഥയിലേക്ക്‌ എന്തെങ്കിലും കുറുക്കുവഴികളുണ്ടോ? ദീർഘമായ ജീവിതപഠനവും നിരീക്ഷണങ്ങളും രചനയിലൂടെയുളള പരീക്ഷണങ്ങളുമല്ലാതെ ഇവിടേക്കു കുറുക്കുവഴികളൊന്നുമില്ലെന്നു അടിവരയിട്ടു പറയുന്നു ജോസ്‌ കെ.മാനുവലിന്റെ പുസ്‌തകം. സിനിമയെക്കുറിച്ചുളള പുസ്‌തകങ്ങൾതന്നെ ഇല്ലാതായിവരുന്ന മലയാളത്തിലെ പ്രസാധകസംരംഭങ്ങൾക്കിടയിലും ഇത്‌ ഒരു വേറിട്ട കാഴ്‌ചയാണ്‌…..

തിരക്കഥാരചനയിലെ സൈദ്ധാന്തിക സമീപനങ്ങളെക്കുറിച്ച്‌ ഈ രംഗത്ത്‌ പ്രവേശിക്കാനാഗ്രഹിക്കുന്നവർക്ക്‌ ഒരു മുഖവുരയായി പ്രയോജനപ്പെടുത്താവുന്ന ഗ്രന്ഥം.

(ചിത്രഭൂമി, മെയ്‌ 16, 2004)

തിരക്കഥാരചനഃ കലയും സിദ്ധാന്തവും

ജോസ്‌. കെ.മാനുവൽ

കറന്റ്‌ ബുക്‌സ്‌

വില – 85.00

Generated from archived content: book1_july23.html Author: prem_chand

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English