ബാക്കി, കവിത

ബാക്കി

മഴ പെയ്തൊഴിഞ്ഞാലും

ബാക്കി നിൽക്കും

ചില മരംപെയ്യലുകൾ.

വാതിൽ ചേർത്തടച്ചിട്ടും

ചോരുന്നൊരു പുതുമണം.

നനഞ്ഞു വിറയാർന്നും

വീണുപോകാതൊരു പൂങ്കുല

കത്തിക്കാളുമൊരോർമ്മതൻ

വേനൽച്ചീള്‌.

നീ പെയ്തൊഴിഞ്ഞിട്ടും

നിലനിൽപ്പൂ മർമ്മരം

ഉരിയാനാവാതെ തോൽപ്പുടവ

നീ വരഞ്ഞിട്ട

ചത്വരക്കാഴ്‌ചകൾ

ഒറ്റവാക്കിൽ തടയിണ

വിടരാതെ പൊഴിഞ്ഞൊരു

വസന്തത്തിനോർമ്മച്ചിത്രം.

കവിത

നിറഞ്ഞേ കവിയാവൂ

നിറയാതെ കവിയാൻ

പാത്രം ചരിക്കണം

അല്ലെങ്കിൽ വീണുടയണം.

എന്നിട്ടും

നിറയാതെ കവിക്കയാണിവിടെ

ഒരുപക്ഷെ

നിറഞ്ഞാൽ കവിയും മുമ്പ്‌

കുതിർന്നലിഞ്ഞുപോയാലോ.

Generated from archived content: poem-sept15.html Author: preetha-k-unnikrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here