യന്ത്രപ്രബല ലോകത്തില്‍ നിന്നും സോപാന ശാന്ത തീരങ്ങളിലേക്ക്..

വിഷാദത്തിന്‍ മാധുര്യം നുകര്‍ന്നുകൊണ്ട്
മന്ദസ്മിതത്തിന്‍ മനഃശീലകെട്ടുമവനൊരു തീര്‍ഥാടകന്‍
വികട നാടകം നിറയുമീയുലകില്‍
‌വ്യഥകളൊക്കെ സ്ഥിരമെന്നറിയുമ്പോഴും
യന്ത്രപ്രബല ലോകത്തില്‍ നിന്നും
സോപാനശാന്ത തീരങ്ങളിലേക്കൊരു യാത്ര പോയി
ഏകാന്തസുന്ദരമാം നിറയവനികയ്ക്കുള്ളില്‍
ഉപാസനപ്പൂക്കളെപ്പോല്‍ പ്രശാന്തത
മനഃശാന്തിപടരും ശീതളക്കാഴ്ചകള്‍
ക്ഷണപ്രഭമെങ്കിലും മനോഹരങ്ങള്‍
നിവേദ്യസൗരഭ്യങ്ങളെ പൂരിതമാക്കാന്‍
കുളിരണിയിക്കും മലര്‍മന്ദമാരുതന്‍
നവകുസുമങ്ങള്‍ വിടരും പ്രഭയില്‍
നവമേഘരഥങ്ങള്‍ ഉണര്‍വോടെ നീങ്ങിടും
ശീതളപൂരിതമാം തടാകങ്ങളും
മന്ദഹാസം ചൊരിയും താമരപ്പൂക്കളും നിറഞ്ഞ
ഈ സോപാന ശാന്തതീരം ചേരാന്‍
ധ്യാനം നിരന്തരം ശീലിച്ചിടേണം
നിയതലളിതമീ ദര്‍ശനങ്ങള്‍ മനംകുളിര്‍ക്കട്ടെ
ഉപസംഹരിക്കട്ടെയീ ചെറുപ്രമാണ സാക്ഷ്യം

Generated from archived content: poem2_july11_13.html Author: praveenvijayan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English