മേടക്കൊന്നകൾ ഊതിക്കാച്ചിയ
തങ്കക്കിങ്ങിണി ചൂടുന്നു
വേനൽപ്പാടം നീളെ വെളളരി
വീണു വിളഞ്ഞു കിടക്കുന്നു.
അമ്പിളിമാമൻ ഉണ്ണിക്കണ്ണനു
മഞ്ഞപ്പട്ടു വിരിക്കുന്നു
പീലിക്കണ്ണിൽ നീലക്കടലിൻ
നീലിമ വീണു മയങ്ങുന്നു
കാടും നാടും നിന്നോടക്കുഴൽ പാടും
പാട്ടിനു കാതോർക്കെ
കണ്ണാ കാർമുകിൽ വർണ്ണാ നിന്നെ
കണി കണ്ടുണരാൻ കൊതിയായി
അയ്യോ കൈപൊളളി
ഇല്ലത്തൊരു നമ്പൂതിരി
കമ്പിത്തിരി വാങ്ങി
അന്തിത്തിരി മീതെ കമ്പിത്തിരി കാട്ടി
പൊട്ടിച്ചിരി, കൂട്ടച്ചിരി കമ്പിത്തിരി കത്തി
ചെന്തീപ്പൊരി വീണയ്യോ
കൈയ്യിത്തിരി പൊളളി
Generated from archived content: poem3_apr12_06.html Author: praveenayyampilly