പീലിയും താളവും

“വൈകിനിൻ വരവു,പോട്ടെയതെന്നാൽ

ചൊല്ലുനീയരിയ പീലിമറന്നോ?”

കണ്ണനോടരുമയാം സഖിതന്റെ

നീറിടും പരിഭവം മൊഴിയുന്നൂ.

“നൽമൂടിച്ചുരുളതിൽത്തിരുകീടാൻ”

പൊന്‌മണിപ്പവിഴമൊക്കെയുമുണ്ടാം

എങ്കിലും പ്രിയസഖേ കളയൊല്ലേ

പീലിയൊ,ന്നതിലുദിപ്പതുനീതാൻ

“പോയിഞ്ഞാനരിയപീലിതിരഞ്ഞാ-

പൂവനങ്ങളകമേ പ്രിയരാധേ,

കണ്ടുപോയ്‌ മൃദുശരീരി മനോജ്ഞൻ

കേകിയെ, സുഭഗനാക്കുവനെന്നേ

കണ്ടമാത്രയിലവന്നുടെ മേനി

പൂത്തുലഞ്ഞു വിറകൊള്ളുകയായീ

നീണ്ടു നീണ്ടു തരളം ശുഭ നാട്യം

ആസ്വദിക്കെ ”യൊരു പീലിതരൂനീ“-

യെന്നുചൊല്ലുവതിനില്ലൊരുവേദി

പീലിയല്ലിയതിനുള്ളൊരുമോടി”.

പീലിയെന്നതൊരു രൂപകമായി

പിലിയെന്നതൊരു ജീവിതമായി

താളബന്ധമറിയാത്ത കവിത്ത്വം

പീലിയറ്റ മയിലാടുവതെപ്പോൽ,

പിലിയറ്റ മുകിലുണ്ണിയതേപ്പോല്‌

ഇമ്പമിന്ദ്രിയമതിങ്കലിയയ്‌ക്കാ.

Generated from archived content: poem1_jan15_09.html Author: praveenab

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here