തിളയ്‌ക്കായ്‌കെൻ മനസ്സേ, നീ
തിളച്ചു പൊന്തിടുന്നേരം
തളിർക്കുല പൊഴിപ്പൂ നിൻ വസന്തഗാത്രം.
കുലതല്ലിക്കുലംതല്ലി-
പ്പരന്നാടും കൊടുംകോപ-
ക്കരങ്ങളിൽ തണുസ്‌പർശം നീ പകർന്നാവൂ.
കടുംവേനൽ,ക്കലഹത്തിൻ
കടുംതുടി മുഴക്കുമ്പോൾ
കവിഞ്ഞ മാധുര്യമേകും പൂങ്കുയിലാകൂ.
വരണ്ട മണ്ണിലായ് വർക്ക-
ത്തൊടുങ്ങിയ വചസ്സിലായ്;ഃ
വരഗതി നേർന്നു നീയും മഴയായ് പെയ്യൂ.
കൊടുംകാടിന്നുയിർ തങ്ങും
നിഗൂഡവക്ഷസ്സിനുള്ളിൽ
ചുരത്തുന്ന മധുവുമായ് പൂങ്കുലയാകൂ.
സകലർക്കും വഴങ്ങാത്ത
സാഹിതിക്കു വിളഞ്ഞീടാൻ
നികത്തുവാൻ കഴിയാത്ത നിലമാകാവൂ.
വെറുപ്പിച്ചും വിറപ്പിച്ചും
വിലസുന്ന വരേണ്യർക്കു
വിരുദ്ധമാം വിശുദ്ധിതൻ വിരാട്ടാകാവൂ.
തിളയ്‌ക്കായ്‌കെൻ മനസ്സേ, നീ
തണുത്തങ്ങുറഞ്ഞിടാതെ,
തികവോടെ, തെളിവോടെ ശാന്തമാർന്നീടൂ.
Generated from archived content: poem1_dec11_10.html Author: praveenab
Click this button or press Ctrl+G to toggle between Malayalam and English