“New Year’s Day is everyman’s birthday”.
Charles Lamb (English poet, critic, essayist -1775-1834).
ജന്മനാള്‍ നമ്മളേവര്‍ക്കും
ജന്മദു:ഖം മറന്നിടാന്‍,
തമ്മിലാശംസനേര്‍ന്നൂ നാം
നമ്മളൊക്കെ ജയിച്ചിടാന്‍.
കാലെടുത്തങ്ങുവയ്ക്കുന്നൂ
പുത്തന്‍ പന്ഥാവിലേക്കുതാന്‍
നീണ്ടുമുന്നില്‍ക്കടന്നേപോം
പാത, നാം വന്നതല്ലയോ.
ജന്മതാരമുദിക്കേ നാം
കാണുന്നൂ രാവുതന്‍മുഖം
ആ വെളിച്ചം നയിക്കുന്നൂ
നമ്മേ,നാളേക്കിതേവഴി!
പൂങ്കാവനങ്ങള്‍ തേടുന്നോ-
രെത്തുന്നൂ മരുഭൂമിയില്‍
അശ്ശാദ്വലപ്രദേശങ്ങള്‍
നമുക്കാശാവധൂടികള്‍!
തുള്ളിവെള്ളം കിടയ്ക്കാത്തോര്‍,
വെള്ളത്തില്‍ മുങ്ങിടുന്നവര്‍,
നിന്നില്‍ കണ്‍പാര്‍ത്തുനില്‍ക്കുന്നൂ
കാലമേ, നീയൊരുങ്ങുക.
ജന്മനാള്‍ നമ്മളേവര്‍ക്കും,
കോടിയൊന്നണിയേണ്ടയോ,
മഞ്ഞണിച്ചേലപോല്‍ ശുഭ്രം
മനസ്സും നാം ധരിക്കുക!
നമുക്കായ് വിളന്പീടുന്ന
സദ്യയൊന്നാസ്വദിക്കുക,
തമ്മിലാശംസനേര്‍ന്നൂ നാം
ജന്മനാള്‍ ഘോഷമാക്കുക.
Generated from archived content: poem2_jan12_13.html Author: praveena_b
Click this button or press Ctrl+G to toggle between Malayalam and English