പോറ്റുന്നവന്റെ ദുരയോ
അറവുകാരന്റെ നിഴലോ
എനിയ്‌ക്ക് പ്രശ്‌നമല്ല.
താഴെ
മലീമസമെങ്കിലും
എത്രമേൽ സുഖപ്രദം ജീവിതം.
നാറ്റത്തിനൂറ്റത്തിലും
പേറും പുന്നാരവും.
‘കാറ്റുളളപ്പോൾ തൂറ്റണം’.
നാറ്റം പിടിച്ച് തെറ്റിപ്പോയ താഴ്‌ചയിൽ
അന്തർമുഖന്റെ ഗൗരവം.
അവതരിച്ചിട്ടും തീരാത്ത തീറ്റയിൽ
വയറിന്റെ നാറ്റം.
നാറുന്ന ഭൂമിയെ തേറ്റകൊണ്ടുയർത്താൻ മാത്രം
ഒരു പന്നിയല്ല ഞാൻ.
Generated from archived content: varaham.html Author: prasad_kakkassery