രണ്ട്‌ കവിതകൾ

size=3>ഉപജീവനാധ്യായം

t>

ചില ഇടങ്ങളിൽ നിന്നാൽ
കണ്ണിൽ നക്ഷത്രങ്ങൾ വീഴും

നഗരത്തിനിപ്പോഴും
മോഷ്‌ടാവിന്റെ മനസ്സാണ്‌
കൈയിലെ കാശിനും വിശപ്പിനും
പൊരുത്തമാകാത്ത ക്രയവിക്രയം

ചില ഇടങ്ങളിൽ നിന്നാൽ
കാതിൽ ഉണക്കിലകൾ ഞെരങ്ങും

മനസ്സിനിപ്പോഴും ഉന്തുവണ്ടിയുടെ
ഒരുക്കമാണ്‌ പലരും പിടിച്ച കൈവള്ളിയിൽ
കാക്ക കൊണ്ടിട്ട ജാതകക്കായകൾ

കാറ്റിന്റെ പേര്‌ പറഞ്ഞ്‌
കവലനായുടെ കുര മറഞ്ഞ്‌
ഒരു പ്രളയത്തിന്റെ ക്ഷണികവസ്‌ത്രമുരിഞ്ഞ്‌
നഗ്നയാവാതെ നിൽക്കുന്നു
തെരുവിന്റെ വത്സല

ചുണ്ടിൽ നാരങ്ങവെള്ളത്തിന്റെ
ഗന്ധവും പുളിയും മാത്രം.

എല്ലാം കഴിയുമ്പോൾ സുദീർഘമായ
ഒരു കലഹം വേർപിരിയുമ്പോലെ.

ശേഷം അതിജീവനം

ആശുപത്രിയിൽ അവളലമുറയാടുന്നു.
ചുവന്ന രക്തം വേണം
തിരിച്ചറിയാത്ത കണ്ണുകളിൽ നിന്ന്‌

ടോക്കനില്ലാതിരിക്കുന്ന
കാത്തിരിപ്പിടം

സിറിഞ്ച്‌ മുനയിൽ തട്ടാതെ
മൂട്‌കെട്ടിവിട്ട ബലൂൺ ചുമരിന്റെ
കാറ്റിൽ തട്ടി വലിയുന്ന പാദങ്ങളിലേക്ക്‌

അവസാനത്തെ കൊമ്പിലും
ഇത്തിരി തണലൊളിപ്പിച്ച്‌
തകരഭൂമിയിൽ തായ്‌വേര്‌ നീട്ടി
ഒരു പിപാല വൃക്ഷം

മുടി പറിച്ചിട്ട മൂലയിൽ
നിരാമയശ്രാന്തി

വൈകിയെത്തിയ ഒരാൾ
മോർച്ചറിയിലേക്കും തെരുവിലേക്കും
നടന്നുപോയവരെ കുറിച്ച്‌ അന്വേഷിക്കുന്നു.

Generated from archived content: poem1_oct7_10.html Author: pramod_kuveri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English