ഷേർഖാനെന്നോ
ഷേരുവെന്നോ വിളിവേണ്ട
പാവം ക്രൂരൻ
പക്ഷേ പാലം കടക്കേണം
ഇക്കരെയിരയില്ലാഞ്ഞല്ല
തന്നോളം പോന്നോരിരയെ കണ്ടാൽ
കണിശം നോക്കാതെങ്ങനെയാ
നഖം&പല്ല്&പുല്ല്
വീട്ടിലെ കലണ്ടറിൽ
ഗാന്ധിയപ്പൂപ്പനുമുണ്ട്
അപകടം&പട്ടിണി&ലോക്കപ്പ്
മെലിഞ്ഞു ചത്ത
ആനയെതന്നെ ലഘുവാക്കി
പാറമേൽ കേറി
ബീഡി വലിച്ച്
സ്വപ്‌നം കണ്ടുകിടക്കാനാണ്
ഇഷ്‌ടനിഷ്‌ടം.
മരങ്കേറാൻ ഒന്നാമൻ
മലക്കം മറിഞ്ഞാൽ നാലാമൻ
മരഞ്ചാടിക്കല്ലേറിൽ
വിരിമാറ് കാട്ടീട്ടുണ്ടന്ന്
കൊല്ലാറുണ്ട്
തിന്നാറില്ല
കൊന്നാപ്പാപം
തിന്നാതീരാറില്ലല്ലോ
കയമുണ്ടേറെ
ഭയമുണ്ടതിലേറെ
ചാഞ്ഞമരത്തിൽ
മുന്തിരിയില്ല, പുളിക്കാൻ
പുതുങ്ങി
വളരെ പതുങ്ങി
മറുകണ്ടം മുന്നിൽ കണ്ടേ
ദശാവതാരം വായിച്ചിട്ടില്ല
തിരിഞ്ഞുനിന്നൊരു ചീത്തവിളിക്കാൻ.
Generated from archived content: poem1_nov30_09.html Author: pramod_kuveri