മരം ഒരു വരം

ഒരു മകൾക്ക്‌

ഒരു മരം നടണം

മദിരാക്ഷിയെന്നും

മഹാഗണിയെന്നും

പേരിടണം.

പെരുവഴി ചവിട്ടാതെ

കാനല്‌ തട്ടാതെ

അന്യന്റെ പറമ്പത്തെ

അതിരറിയാതെ!

കല്ലല്പം തെറ്റി നാട്ടണം

കമ്പ്‌ കെട്ടി വളർത്തണം

പശു കടിക്കാതെ നോക്കണം

വേലി

ചാടാൻ പാകത്തിൽ

കെട്ടണം.

പുരപ്പുറത്തേക്ക്‌ കൊമ്പ്‌

ചാഞ്ഞാൽ

പുര മാറ്റിപ്പണിയണം.

താഴേക്കൊമ്പിൽ

വെറുതെ

ഒരൂഞ്ഞാല്‌ കെട്ടിവെക്കണം.

Generated from archived content: poem1_aug6_08.html Author: pramod_kuveri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here