ചൂതിന് തോറ്റ
ചിതലുകളുടെ അജ്ഞാതവാസം
ഇത്തവണ
എസ്‌തപ്പാന്റെ കിണിറ്റിൽ
വെളിച്ചപ്പെട്ടു.
നിലാവ് സ്വപ്‌നം കണ്ട്
പേടിച്ച കിളി
മൊബൈൽ
ടവറിലിടിച്ച് ചത്തു.
പുഴകണ്ടോ….
പുഴകണ്ടോ….ന്ന് ചോദിച്ച്
വഴിതെറ്റിയ ഭ്രാന്തിത്തള്ള
ഇന്നലെത്തെ പാണ്ടിലോറിക്ക്
മടങ്ങിപ്പോയി.
കുഞ്ഞാപ്പുവും
കുഞ്ഞിപ്പാത്തും
ഹൃദയം പുറത്തിട്ട്
തീകാഞ്ഞു.
നാലോട്ടം
മലകുത്തിയൊലിച്ചിട്ടും
ഞമ്മള് പോയിട്ടില്ല…..
ന്റാട്….
കുഞ്ഞിപ്പാത്തു ഓടി.
അവൾക്കറിയാം
എത്രടം ഓടുന്ന്
ചെരിവിന്റടുക്ക, വെള്ളം കണ്ടാ
നിക്കും ഓള്
കണ്ടാ ആടാടീണ്ട്.
കുഞ്ഞിപ്പാത്തു ചെന്നു നോക്കി
ആട് പെറ്റു കിടക്കുന്നു.
അന്നെ പോൽത്തൊരു പെണ്ണ്.
Generated from archived content: poem1_april20_09.html Author: pramod_kuveri