ദാമ്പത്യത്തിന്റെ പ്രത്യയശാസ്‌ത്രം

പറഞ്ഞ്‌ പറഞ്ഞ്‌

ആരും പറയാണ്ടായപ്പോൾ

തോന്നി ഒരു കല്ല്യാണം

തറയിൽ നിന്നും

ഒരു കയറ്റം വേണ്ടേ

അച്‌ഛന്‌ ചത്ത കട്ടിലിന്‌

മകന്റെ ജീവൻ വെച്ചു

അലമാര തട്ടിക്കുടഞ്ഞു

പഴയ മാസികകൾ…..

പ്രണയലേഖനങ്ങൾ….

പിച്ചളത്തുട്ടുകൾ……

ബൈബിളിനുള്ളിലെ

വാത്സ്യായനൻ…..

ചുമരും പുതുക്കണം

മ്യൂറൽ കാലടികൾ…..

സ്‌ഖലന ഭൂപടങ്ങൾ….

ചുവന്ന ഷർട്ടിട്ട ജയന്റെ

ചിതലരിച്ച ചിത്രം കളയാൻ തോന്നിയില്ല

സീമയെ എന്തുമാത്രം….

കണ്ണാടി വെക്കണം

കുട്ടിക്കൂറ.

അണ്ടർവെയർ തൂക്കാൻ

ഒരൊളിഞ്ഞ അയല്‌.

പല്ല്‌ തേക്കാതെ

ചായകുടിക്കുന്ന ശീലം തുടങ്ങണം

ബിഡീയില്ലാതെ കക്കൂസിൽ

കാര്യം സാധിക്കണം.

അകത്തുനിന്നു നോക്കിയാൽ മാത്രം

പുറത്തേക്ക്‌ കാണുന്ന ചില്ലുള്ള

ജനൽ, അതിന്‌ നീല കർട്ടൻ.

സാക്ഷ മാറ്റണം

സീറോ ബ്‌ളബ്‌.

ഇനി

എവിടെയാണ്‌

ജാരന്റെ വാതിൽ പണിയുക!

Generated from archived content: poem1_apr29_10.html Author: pramod_kuveri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here