നമുക്കു ചെയ്യാവുന്ന ഏറ്റവും ചെറിയ വലിയ കാര്യങ്ങൾ
പ്രിയപ്പെട്ട വിദ്യാർത്ഥികൾ&കുട്ടികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ അറിയുന്നതിന്,
ഈ ഭൂമിയിലെ ഏറ്റവും അനാവശ്യമായ വസ്‌തു ആരാണ്. നമ്മളല്ലാതെ മറ്റാരുമല്ല.
നമ്മൾ എന്താണ് പ്രകൃതിക്കുവേണ്ടി ചെയ്യുന്നത്
ആലോചിക്കണം.
ചിത്രശലഭത്തിന്റെ, മണ്ണിരയുടെ, ചിതലിന്റെ, തവളയുടെ, കാക്കയുടെ, സൂക്ഷമജീവിയുടെ, പല്ലിയുടെ, വൃക്ഷത്തിന്റെ, ഞവുണിക്കയുടെ, വെള്ളത്തിൽ ഞാണ്ടു കിടക്കുന്ന ചെടിയുടെ എല്ലാം ജീവിതം എത്ര മഹത്തരമാണ്. ഇവ പ്രകൃതിയിലെ അവിഭാജ്യഘടകങ്ങളാണ്.
അവർക്കു മുന്നിൽ നമുക്ക് ആദരവോടെ നമസ്‌ക്കരിക്കാം.
ക്ഷമ ചോദിക്കാം.
കഴിയുന്നത്ര വിനയത്തോടെ പറയാം.
നിങ്ങളാണ് ഭൂമിയുടെ അവകാശികൾ
നിങ്ങളുടെ മുന്നിൽ ഞങ്ങൾ ഒന്നുമല്ല.
വെറും കീടങ്ങൾ.
ക്ഷമിക്കുക.
മനുഷ്യർ.
Generated from archived content: book1_may3_10.html Author: prakruthisnehi