അഗോചര ജന്മം

കഴുകൻ കൊത്തിയെറിഞ്ഞ

വെൺപ്രാവുകളെ

നിങ്ങളിനിയും ജീവിക്കുക

ഒരു സനാതന ജന്മമുണ്ട്‌!

ആദ്യം നിങ്ങൾ

നിറയുന്ന മിഴികളെ

ചൂഴ്‌ന്നെറിയുക

എന്നാൽ,

നമ്രശീർഷരാകേണ്ടതില്ല

ശ്രവണേന്ദ്രിയങ്ങളിൽ

ഈയമൊഴിച്ചാൽ

പരുക്കൻ സ്വരങ്ങൾ

പതിയടയ്‌ക്കപ്പെടും

നിലവിളിക്കുന്ന നാവ്‌

ചീന്തിയെറിയുക

നിങ്ങളിനി കരയുകയില്ല

നഖമുനകൾ കോറിയ

മുഷിഞ്ഞ തൂവലുകൾ

പൊഴിച്ചു കളയുക

ഉളളിലേയ്‌ക്കീ വേദന

സംക്രമിക്കാതെ നോക്കാം

ഇപ്പോൾ,

സ്വാസ്ഥ്യമായൊരു ഹൃദയം,

അഗോചരമായ ശരീരം

ഇനിയെന്തിന്‌ മടിയ്‌ക്കണം?

വാനം മുട്ടെ പറന്നുയരുക!

Generated from archived content: agochara.html Author: pradeesh_s

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here