ആരുമില്ലേ

എല്ലാം ശൂന്യമാണ്‌

കാറ്റിനുളളത്‌ കാറ്റെടുത്തു

കടലിനുളളത്‌ കടലും.

ബുൾഡോസറുകളുടെ

ചാകരക്കാലം.

വാരിയിട്ടും വാരിയിട്ടും തീരാത്ത

കെട്ടിടങ്ങളുടെ നീണ്ട നിര.

പ്ലക്ക്‌.

ചീഞ്ഞളിഞ്ഞ മൂലയിൽനിന്ന്‌

കുട്ടികളുടെ വിശപ്പിന്റെ

മണം.

തിരിച്ചു നടന്നു.

ആരുമില്ലേ

ഇതൊക്കെയൊന്ന്‌

കുഴിച്ചുമൂടാൻ?

Generated from archived content: poem2_apr27.html Author: pradeep_moozhikkulam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here