മോതിരവിരലിൽ,
മെർക്കുറി വീണുരുകുമ്പോൾ
മരണം,
ഒരു വിദൂരസത്യമല്ല.
ഇപ്പോൾ,
കൊമ്പുകളിൽ
കാറ്റ് പിടിച്ചു തുടങ്ങിയിട്ടുണ്ട്.
മരണത്തിന്
തൊട്ടുമുൻപുളള സെക്കന്റിൽ
ഒരാൾ
ബുദ്ധനാകുന്നു.
ഇണചേരുന്ന
രണ്ട് കിളികളെ
ഒരേയമ്പിൽ കോർത്ത
ക്രാന്തദർശനം കോറിയ
പുസ്തകത്താളുകൾ.
പൗർണ്ണമിയോടൊത്ത്
ഒരു കടൽക്കാഴ്‌ച.
സ്വസ്തി
സ്വർഗ്ഗം
Generated from archived content: poem1_aug19.html Author: pradeep_dc