കൊമ്പൊടിയുമ്പോൾ
മരം
ചിരിക്കുമോ
കരയുമോ?
ചോദ്യമെറിഞ്ഞെൻ
മിഴികളിൽ നോക്കി
തങ്കക്കുടമുറക്കെച്ചിരിക്കേ,
കരളിൻ കിനാവിലുടക്കി
ഞാനത്തരളമാം
കവിളിൽ
തലോടിയിരുന്നുപോയ്.
പണ്ടെഴുത്താണിയായ്
കൊമ്പുമുറിച്ചൊരാ
വീരനാം കൊമ്പനെ
നെഞ്ചിൽ കുടിയിരുത്തി
ഞാൻ
മൊഴിഞ്ഞിങ്ങനെ-
ചന്തമേറുന്നൊരാ
ചന്ദ്രക്കലയും
മാഞ്ഞുപോകുമ്പോൾ
ചിരിക്കുവതെന്തിനോ?..!
നാളെകൾ വന്നു
പിറക്കുന്ന നേരം,
നാരായമെല്ലാം
തളിർക്കുന്ന നേരം,
കണ്ണിൽ നിലാവിന്റെ
മാദകത്തേനുമായ്
വന്നു പിറക്കുവാൻ
നേരമുണ്ടായ് വരും
ഉളളം പിടഞ്ഞുകൊ-
ണ്ടെന്നെപ്പുണർന്നവൾ
അന്നേരം ഞങ്ങൾ
നിലാവിന്റെ മക്കളായ് !
Generated from archived content: ardhanariswaram.html Author: pradeep_dc
Click this button or press Ctrl+G to toggle between Malayalam and English