കണ്മണി

കണ്ണും കരളും കവര്‍ന്നു
കണ്മണി നീയെന്‍ പുണ്യമായ് വന്നു
കണ്ണുനീരിന്‍ നനവു മറഞ്ഞൊരു
പുഞ്ചിരിയാദ്യമായ് എന്‍ ചുണ്ടില്‍ വിരിഞ്ഞു

ഓമല്‍ ചൊടിയില്‍ ഉമ്മ നല്‍കാം
മാറോടു ചേര്‍ന്നൊന്നു പുല്‍കാം
നിദ്രയില്‍ പോലും നീ മറഞ്ഞീടല്ലേ
അമ്മ തന്‍ കണ്ണാകും കണ്മണിയേ

ഇത്തളിര്‍ ചുണ്ടില്‍ ഇങ്ക് നല്‍കാന്‍
താരാട്ടു പാട്ടൊന്നു പാടാന്‍
അമ്മതന്‍ ദു:ഖങ്ങള്‍ തീര്‍ക്കുവാന്‍
വന്നൊരാ ഈശന്റെ വരദാനമെ
ഈ നിമിഷത്തിന്റെ സായൂജ്യത്തില്‍
മതിമറന്നുറങ്ങുകെന്‍ പൊന്‍കുരുന്നേ

ജീവിതവീഥിയില്‍ ഏകയാക്കി
എങ്ങോ മറഞ്ഞു നിന്‍ താതന്‍
ചുണ്ടോടടുത്ത ജീവിത ചഷകം
വിധി വിളയാട്ടത്തില്‍ വീണ്ടഞ്ഞു
അലകടലിന്‍ നടുവില്‍ തുഴയില്ലാ
തോണിയില്‍ ഞാനേകയാണിന്ന്
തുണയായ് വരില്ലേ നീ തുണയാകില്ലേ

Generated from archived content: poem2_aug6_13.html Author: pradeep_chottanikkara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here