ഓർമ്മകൾക്ക്‌ മധുരമുണ്ട്‌

“ഇതു നിറച്ചാർത്ത്‌”

കൗതുകസ്മരണകളിൽ…

മഴപൊഴിയുന്നതിൻ മുൻപുളെളാരഴക്‌.

ഇവിടെയെൻ ഓർമ്മകൾ ചിത്രക്കുടചൂടി-

മഴയത്തു തുളളിക്കളിച്ചിടുന്നു…

ചെളികെട്ടിനില്‌ക്കുമിടത്തും, വരമ്പിലും

കയറിയിറങ്ങി രസിച്ചിടുന്നു

കുടയും വലിച്ചുപായുന്നു കാറ്റിൻ ചോല!

പിറകേയിഴഞ്ഞും, മറിഞ്ഞുവീണും ഞാനും

മഴയത്തെ കളികളിൽ മതിമറന്നു.

വെയിൽനാളഭംഗികൾ ചിതറിവീഴുന്നൊരു-

പുതുമതേടുന്ന മനസ്സുമായി…

വെറുതെയൊരുൾക്കുളിരോടെ മയങ്ങുന്ന-

സുഖമുളെളാരോർമ്മകൾ പിച്ചവെച്ചു.

Generated from archived content: poem_ormamadhuram.html Author: pp_janakikutti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here