കവിതകൊണ്ടൊരു കാവടിയാട്ടം

വാരൊളിപ്പൂന്തളികയാലെന്നെ-

മൂടുമീകാവ്യലേഖതൻ-

കീഴിൽ, സംഭ്രാന്ത മണ്ഡലങ്ങളെ

തോളിലേറ്റുന്ന മാത്രകൾ.

ദീപ്തവർണ്ണകമാനമായ്‌ ഭ്രമ-

ണാത്മകമായ്‌ കറങ്ങിയും

പിൻകഴുത്തിൽ, ശിരസ്സിൽ, തോളിന്റെ

രണ്ടു പാർശ്വവും ശീഘ്രമായ്‌

മിന്നൽപോൽ മറിഞ്ഞാടി സംഭ്രമ-

ചിന്തതന്നഗ്നി മൂശയിൽ.

മാന്ത്രികദിവ്യഭാവനകൾതൻ

കാവടിയാട്ടമാണിത്‌

ആദിമദ്ധ്യാന്തഹീനവിസ്‌തൃത-

നീലമാനത്തെ സന്ധ്യയിൽ

സൂര്യാ, ചന്ദ്ര, നക്ഷത്ര പ്രകാശിത-

മേഖലതൻ ധ്രുവങ്ങളെ

ഭാവനതൻ കമാനഭംഗിയായ്‌

തോളിലേറ്റുന്നൊരുത്സവം.

Generated from archived content: poem_may21.html Author: pp_janakikutti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here