അടഞ്ഞ ജനാലയുടെ അഴികളില്‍ ചുണ്ടുകള്‍ ചേര്‍ത്ത്
അവള്‍ വിതുമ്പിക്കരഞ്ഞു…
വേദനയുടെ ഗന്ധം നിറഞ്ഞ മുറിയില്‍
അവള്‍ ജീവശ്വാസത്തിനായി പിടഞ്ഞു…
ജേഷ്ഠനും , അനുജനും, അച്ഛനും, മുത്തച്ഛനും…
പുരുഷന്മാര്‍ മാത്രമെന്നവളറിഞ്ഞു…
കാമം ഇടവിട്ടു പെയ്തുതോര്‍ന്നുകൊണ്ടിരുന്നു……
മരവിച്ചൊരു പെണ്‍ ദേഹമായവള്‍ രൂപാന്തരപ്പെട്ടു…..
കൊഴിയുന്ന ജീവന്റെ നേര്‍ത്ത തുടിപ്പും ഊറ്റിയെടുക്കാന്‍ ഊഴക്കാരെത്തി……
അനന്തരം………
ഒരു കഴുകനും രണ്ടു നായ്ക്കളും നാലഞ്ചു കാക്കളും ചേര്‍ന്ന് അവളെ സ്വര്‍ഗത്തിലെത്തിച്ചു…
Generated from archived content: poem1_aug17_12.html Author: poulo