പൂക്കളം – ചില രേഖാചിത്രങ്ങൾ

തുമ്പയും മുക്കൂറ്റിയും കണ്ണാന്തളിയും തൊടിയിൽ നിന്നും നുളളിയെടുത്ത്‌ ഏഴര വെളുപ്പിന്‌ നടുമുറ്റത്ത്‌ ചാണകം വെളളം തളിച്ച്‌ കുളിച്ചീറനായി ശുദ്ധിയായി പൂക്കളം ഒരുക്കുന്നത്‌ ഇന്ന്‌ ഓർമ്മയിൽ മാത്രം. അത്തത്തിന്‌ വട്ടക്കളവും മൂലത്തിന്‌ ചതുരക്കളവും അങ്ങിനെ പത്തുനാൾ പൂക്കളം തീർത്ത്‌ ഓണത്തപ്പന്റെ കോലവും ഒരുക്കി തിരുവോണ വെളുപ്പിന്‌ അടയും മധുര പലഹാരങ്ങളുമായി തൃക്കാക്കരയപ്പനെ ആർപ്പുവിളിയോടെ സ്വാഗതം ചെയ്യുന്ന കാലം മാഞ്ഞു തുടങ്ങിയിരിക്കുന്നു. ഓണത്തിന്‌ പ്രാമുഖ്യം പൂക്കൾക്കു തന്നെ. ഈ വർണ്ണങ്ങളിൽ നടുമുറ്റത്ത്‌ പൂക്കളമൊരുങ്ങുമ്പോൾ ഓണം അറിയാതെ നമ്മുടെ ഹൃദയത്തിലെത്തും. പൂക്കളമില്ലാത്ത ഓണം മലയാളിയുടേതല്ല…. ഈ നാളുകളിൽ പൂക്കളമത്സരവും സാധാരണം… ഓണമാഘോഷിക്കാനും മത്സരത്തിനും അനുയോജ്യമായ ചില പൂക്കളങ്ങളുടെ രേഖാചിത്രങ്ങൾ….

രേഖാചിത്രങ്ങൾ തയ്യാറാക്കിയത്‌ അനിൽ നായരമ്പലം. പുഴഡോട്ട്‌കോമിലെ ചിത്രകാരനാണ്‌.

Generated from archived content: pookkalam1.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here