പ്രണയകാലം

അലമാരയുടെ ക്രീക്ക് ക്രീക്ക് ശബ്ദം എന്നില്‍ വീണ്ടും അവന്‍ കൊണ്ടു വന്നിരുന്ന ചോക്ലേറ്റ് പെട്ടികളുടെ ഓര്‍മ്മകള്‍ ഉണര്‍ത്തി. എല്ലായ്പ്പോഴും ഞങ്ങളുടെ വഴക്ക് തീര്‍ക്കാന്‍ അവന്‍ കണ്ടെത്തിയ ഉപായമായിരുന്നു ചോക്ലേറ്റ് . ചോക്ലേറ്റ് പെട്ടിയുമായി വരുന്ന അവനെ കാണുമ്പോള്‍ എന്റെ എല്ലാ പിണക്കങ്ങളും മാറിയിരുന്നു… ഞാന്‍ വീണ്ടും ആ പഴയ ഓര്‍മ്മയിലേക്ക് മടങ്ങി .

ചോക്ലേറ്റ് കഴിച്ചു മടുത്തു തുടങ്ങിയിരുന്നു എനിക്ക്. ഇനിയും ഒരുപാടു ബാക്കി ഉണ്ടായിരുന്നു ആ പെട്ടിയില്‍. ഞാന്‍ ഇതെത്രാം തവണയാണ് എന്റെ ഫോണില്‍ ഇനി ആരെ വിളിക്കും എന്ന് തപ്പുന്നത്? എനിക്ക് തന്നെ അറിയില്ല.

തികച്ചും വിരസമായ ഒരു ദിവസമായിരുന്നു അത്. എന്നത്തേയും പോലെ തന്നെ എന്നെ കൊണ്ട് കഴിയാത്ത ഒന്നായിരുന്നു അത്. എഴുന്നേറ്റ് നോക്കിയപ്പോള്‍ കണ്ട കാഴ്ച എന്നെ തെല്ലൊന്നു അത്ഭുതപ്പെടുത്തി എല്ലാ കസേരകളും ഒഴിഞ്ഞു കിടക്കുന്നു.

ഓ എല്ലാവരും എപ്പോഴേ പോയ്ക്കഴിഞ്ഞിരിക്കുന്നു. സമയം ഏഴര കഴിഞ്ഞു… പിന്നെ ആള്‍ക്കാര്‍ എങ്ങിനെ പോകാതിരിക്കും? എന്റെ ഒരു കാര്യം ഹും .. തൊട്ടു മുന്‍പ് വിളിച്ച കൂട്ടുകാരി ചോദിച്ചതോര്‍ക്കുന്നു. ആര്‍ യു ഓക്കേ?? നിനക്ക് അസുഖമൊന്നും ഇല്ലല്ലോ?? എന്റെ വൈകാരികമായ കാര്യങ്ങളിലും ഞാന്‍ മറ്റുള്ളവരെ എന്ത് മാത്രം ആശ്രയിക്കുന്നു എന്ന് ഞാന്‍ സ്വയം പറഞ്ഞു… ഞാന്‍ എപ്പോഴും ഒരു തൊട്ടാവാടി ആയിരുന്നു. … ഒരു പക്ഷെ ദു:ഖങ്ങള്‍ മാത്രം നിറഞ്ഞ ഒരു കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ ഇന്നുമെന്നില്‍ മായാതെ കിടക്കുന്നത്കൊണ്ടാവാം… അല്ലെങ്കില്‍ സുദീര്‍ഘമായ ഒരിടവേളയ്ക്ക് ശേഷം ഒരു വാടിയ പൂവ് പോലെ കൊഴിഞ്ഞു പോയ എന്റെ പ്രണയമാവാം അതിനു കാരണം … എന്റെ ഹൃദയത്തില്‍ ഇത്രയേറെ ആഴത്തില്‍ മുറിവുണ്ടാക്കിയ മറ്റൊരു സംഭവം ഇല്ല തന്നെ ഇപ്പോഴും എനിക്കൊരു പ്രണയമുണ്ട് .. എന്നിരുന്നാലും ഞാന്‍ എന്നും എന്തോ ഏകാകിയായിരുന്നു. … നിരഞ്ജന്‍ എന്നെ ഒരു പാട് സ്നേഹിക്കുന്നുണ്ട് .. പക്ഷെ എല്ലാ കാലത്തും അസ്വസ്ഥമായിരുന്ന എന്റെ മനസെന്തിനോ വേണ്ടി വെറുതെ ദാഹിച്ചിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി എന്നിലുണ്ടാ‍യ മാറ്റങ്ങള്‍ എന്നെപോലും അതിശയിപ്പിച്ചു. എത്ര പെട്ടന്ന് ഞാന്‍ പക്വമതിയായ ഒരു ഐ. ടി പ്രൊഫഷണല്‍ ആയി മാറി . ഹും ലേഖാ വാണ്ട് സം കോഫി? ഓ ആ മരങ്ങോടന്‍ ടി എല്‍ ആണ് …‘’ നോ താങ്സ് ‘’ എന്ന് പറഞ്ഞു ഞാന്‍ ഒഴിഞ്ഞു മാറി .. ഇവന്‍ ഇതെന്തിനുള്ള പുറപ്പാടാണോ എന്തോ

വന്നു രണ്ടാഴ്ചക്കുള്ളില്‍ ടീമിലെ എല്ലാവരേയും കയ്യിലെടുക്കാനാണ് പ്ലാന്‍ എന്നു തോന്നുന്നത്. … ഇവനെ സൂക്ഷിച്ചോ മോളേ … എന്ന് മനസില്‍ ഒരു താക്കീതും കൊടുത്തു … ചുമ്മാ ചാറ്റ് ചെയ്ത് സമയം തള്ളി നീക്കുമ്പോള്‍ അതാ ഒരു കോള്‍ ‘’ അണ്‍ നോണ്‍ ‘’ .. ഉഫ്ഫ് … ഈ ക്രെഡിറ്റ് കാര്‍ഡ് ഓഫര്‍ കേട്ട് മടുത്തല്ലോ .. രാത്രിയായാലും ഇവനൊന്നും സൈര്യം തരില്ലേ എന്ന് കരുതി ചീത്ത പറയാന്‍ തുടങ്ങുമ്പോള്‍ അപ്പുറത്ത് നിന്നും ‘’ ലേഖാ ഹൗ ആര്‍ യൂ‍ ‘’ എന്നൊരു ചോദ്യം ….

എനിക്ക് വളരെയേറെ പരിചയമുള്ളതും പ്രിയങ്കരവുമായ അ ശബ്ദം …’‘ നിരഞ്ജന്‍’‘ … സ്വന്തം പ്രിയപ്പെട്ടവന്റെ ശബ്ദം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തു കാര്യം

അപരിചിതന്‍ : നിരഞ്ജന്‍?? ഏതു നിരഞ്ജന്‍?

എന്റെ ചിന്തകളില്‍ എന്നുമെപ്പോഴുമവനാണ്… ഒരു പക്ഷെ ഇതു വേറെ ആരെങ്കിലുമായിരിക്കും

ലേഖ : നിങ്ങള്‍ക്കാരോടാ സംസാരിക്കേണ്ടത്??

അപരിചിതന്‍: : ഹായ്, ഞാന്‍ ദീപക് , എനിക്കെന്റെ ഫ്രണ്ട് ലേഖയോടാണു സംസാരിക്കേണ്ടത്. …

ലേഖ: സോറി റോങ്ങ് നമ്പര്‍ ( ഞാന്‍ കട്ട് ചെയ്യാന്‍ ഭാവിച്ചു)

അപരിചിതന്‍: ഇത്രയും ഇമ്പമാര്‍ന്ന ശബ്ദം കേള്‍ക്കുമ്പോള്‍ എനിക്കറിയാം നമ്പര്‍ മാറിയതല്ല എന്ന് ….

ലേഖ: ഓഹോ ഒരു പെണ്ണിന്റെ ശബ്ദം കേള്‍ക്കുമ്പോഴേക്കും തുടങ്ങിയോ പഞ്ചാര…. ഉഫ് ഉഫ്….

ഞാനൊരു ക്ഷമാപണം പ്രതീക്ഷിക്കുകയായിരുന്നു. അതിനു പകരം ദേ ഒരുത്തന്റെ പഞ്ചാര. എനിക്കു ദേഷ്യം വരാന്‍ തുടങ്ങിയിരുന്നു.

ലേഖ: നിങ്ങള്‍ വേറെ ആളെ നോക്കു മാഷേ , എന്നെ വെറുതേ വിട്ടേക്കു.

അപരിചിതന്‍: അല്ല , നിങ്ങളോട് ആരെങ്കിലും ഇത് വരെ പറഞ്ഞിട്ടുണ്ടോ ദേഷ്യപ്പെടുമ്പോള്‍ നിങ്ങളുടെ ശബ്ദം കൂടുതല്‍ ഇമ്പമാര്‍ന്നതാകുമെന്ന് ??

അയാളുടെ സംസാരം എന്നെ കുറച്ചൊന്നു രസിപ്പിച്ചു എങ്കിലും ഞന്‍ വിട്ടു കൊടുക്കാന്‍ തയ്യാറല്ലായിരുന്നു.

ലേഖ : കൊള്ളാമല്ലോ മഷേ നിങ്ങള്‍ എന്തുകൊണ്ട് ഒരെഴുത്തുകാരനായില്ല? ആ പണി നിങ്ങള്‍ക്ക് നന്നായി ചേരും

അപരിചിതന്‍: നിങ്ങള്‍ക്ക് നന്നായി ഊഹിക്കുന്നല്ലോ മാഡം ശരിക്കും ഞാന്‍ ഒരു എഴുത്തുകാരനാണെട്ടോ, ഈ സംഭാഷണം എന്റെ അടുത്ത കഥക്ക് ഒരു നല്ല തുടക്കം നല്‍കും തീര്‍ച്ച.

ഏതായാലും നിങ്ങളുടെ ഈ മധുര ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷം ഉണ്ട് . പിന്നെ വേറെ എന്തൊക്കെയുണ്ട് തുമ്പി വിശേഷങ്ങള്‍ ( തുമ്പി – അതു നിരഞ്ജന്‍ എന്നെ വിളിക്കുന്നതല്ലേ , പക്ഷെ, ഇയാള്‍ എങ്ങിനെ അറിഞ്ഞു ഇതെല്ലാം)

അയാള്‍ സംസാരം തുടരുകയാണ്..

നിങ്ങളുടെത് ഇതിലും നല്ല പേരായിരിക്കും. എനിക്കുറപ്പാണ്..

ലേഖ: ശരിയാണ് , പക്ഷെ നിങ്ങളെ പോലെ ഒരു വഷളനെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല .

അപരിചിതന്‍: എന്നെ വഷളന്‍ എന്നു വിളിക്കരുത് കേട്ടോ ഞാന്‍ അങ്ങനെ എല്ലാവരോടും ഇതേപോലെ സംസാരിക്കാറില്ല. യൂ നോ ദീപക് ഈസ് വെരി സ്പെഷ്യല്‍ ആന്‍ഡ് എക്സ്ക്ലൂസീവ്

ലേഖ: ഓഹോ . എന്നിട്ടാണോ കുറെ സമയമായി എന്നോട് ഇങ്ങനെ സംസാരിക്കുന്നത്??

അപരിചിതന്‍: ഒരു പക്ഷെ നിങ്ങളുടെ ശബ്ദമാകാം എന്നെ അതിനു പ്രേരിപ്പിക്കുന്നത് ….

ലേഖ: ഓക്കെ , ഇനിയും എന്താണ്

അപരിചിതന്‍: എന്താണ് നിങ്ങളുടെ പേര്‍?

ലേഖ: ശ്രീലേഖാ മേനോന്‍ എന്നാണ് ലേഖ എന്നു വിളിക്കും

അപരിചിതന്‍: നല്ല പേര്‍ , ഞാന്‍ ഇനിയും നിങ്ങളെ വിളിക്കും , ആ ശബ്ദം ഒന്ന് കേള്‍ക്കാന്‍ വേണ്ടി മാത്രം.

എനിക്ക് ഇനിയും കൂടുതലായി ഒന്നും കേള്‍ക്കാനുള്ള ശക്തി ഇല്ലായിരുന്നു…. ഞാന്‍ ആ കാള്‍ കട്ടു ചെയ്തു.

എന്റെ പ്രണയം എനിക്ക് വിലമതിക്കാനാവാത്ത ഒന്നായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ നിരഞ്ജനെ ആത്മാര്‍ത്ഥമായി സ്നേഹിച്ചിരുന്നു. ഈ അപരിചിതനെ പറ്റി പറഞ്ഞപ്പോള്‍ നിരഞ്ജന്‍ ആര്‍ത്തു ചിരിക്കുകയാണ് ചെയ്തത്. .’‘ ഓ എന്റെ തുമ്പിക്കുട്ടി , നീ ഇങ്ങനെ സില്ലിയാവല്ലേ, നിനക്കു വേണമെങ്കില്‍ അവനോട് സംസാരിച്ചോ പക്ഷെ അവസാനം എഴുത്തുകാരുടെ പോലെയുള്ള ഭ്രാന്തന്‍ പ്രണയം ആവരുതെന്നു മാത്രം’‘ അതുകഴിഞ്ഞ് അവന്‍ വീണ്ടും തന്റെ കമ്പ്യൂട്ടറിലേക്ക് തലകുനിച്ചു ജോലി ചെയ്യാന്‍ തുടങ്ങി…. എനിക്കെന്തോ നിരഞ്ജന്‍ തന്ന മറുപടി അത്ര തൃപ്തികരമായി തോന്നിയില്ല …ഒരു പക്കാ ഐ. ടി ക്കാരന്റെ മറുപടി…. ഹും

ദിവസങ്ങള്‍ നിമിഷ വേഗത്തില്‍ കടന്നു പോയി…. ഞാന്‍ നിരഞ്ജനെ കാണുന്നതേ വിരളമായി. അവനെന്നെ വല്ലാതെ അകറ്റി നിര്‍ത്തുന്ന പോലെ എനിക്കു തോന്നിത്തുടങ്ങി. .. ദീപക് മുടങ്ങാതെ എന്നെ വിളിച്ചുകൊണ്ടേയിരുന്നു ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന തരത്തില്‍ ഓരോ കാരണം പറഞ്ഞ് കട്ടു ചെയ്തുകൊണ്ടിരുന്നു.ആരോടും സംസാരിക്കാനുള്ള മാസികാവസ്ഥ എനിക്കില്ലായിരുന്നു.

അന്ന് ഫെബ്രുവരി 14 വാലന്റൈസ് ഡേ നിരഞ്ജന്‍ ഒരു മീറ്റിംഗില്‍ ആയിരുന്നു. കുറഞ്ഞത് ഒരു ഹാഫ് ഡേ ലീവെടുക്കാമായിരുന്നില്ലേ ഇതു തന്നെ ചിന്തിച്ചിരിക്കുമ്പോള്‍ ഒരു കോള്‍ …’‘ നിരഞ്ജന്‍ ‘’ , ലേഖ ഇതു ഞാനാണ് ദീപക് … തരിച്ചിരുന്നു പോയി ഞാന്‍ എനിക്കെന്താണ് സംഭവിച്ചത് …

ദീപക് : ഹേയ് ലേഖ നമുക്ക് പുറത്തെവിടെയെങ്കിലും പോയി കുറച്ചു സംസാരിക്കാം .

ലേഖ: ദീപക്, ഞാന്‍ അതിനു പറ്റിയ ഒരവസ്ഥയിലല്ല

ദീപക് : നീയെന്താണെന്നെ ഇതുവരെ മനസിലാക്കാത്തത്, ? ലേഖാ എനിക്കു നിന്നെ ഇഷ്ടമാണ് …. നിന്നെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണ്.

അമ്പരന്നു പോയ ഞാന്‍ എങ്ങിനെയോ ഫോണ്‍ കട്ടു ചെയ്തു …. തല പെരുക്കുന്നതുപോലെ തോന്നി എനിക്ക്.. ദീപക് എന്നെ ഇഷ്ടപ്പെടുന്നു … ഞാന്‍ എന്താണ് ചെയ്യേണ്ടത്…

ദീപക്കെന്നെ പ്രോപോസ് ചെയ്തു എന്ന് കേട്ടിട്ടും നിരഞ്ജനില്‍ വലിയ ഭാവമാറ്റം ഒന്നും കണ്ടില്ല … ഞാന്‍ അവന്റെ കണ്ണുകളിലേക്ക് നോക്കി അങ്ങനെ എത്ര നേരം നിന്നു എന്നറിയില്ല ഞാന്‍ മറ്റൊരു ലോകത്തായിരുന്നു … ആദ്യമായി നിരഞ്ജന്‍ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞ ദിവസം ആ കണ്ണുകളില്‍ കണ്ട തിളക്കം … ഇന്ന് അവന്റെ മുഖത്തേക്ക് നോക്കിയാല്‍ ഒരു പ്രാരാബ്ധക്കാരനേപ്പോലെ…ആണ് ഓര്‍മ്മ വരുന്നത്.

നിരഞ്ജനില്‍ നിന്നും ഒരുത്തരം കിട്ടാതെ ഞാന്‍ ഭ്രാന്തു പിടിച്ച അവസ്ഥയിലായി. എനിക്ക് വായില്‍ വന്ന ചീത്തയൊക്കെ ഞാനവനെ വിളിച്ചു …. അവനാണെങ്കില്‍ പതിവുപോലെ ആ അലമാരക്കു നേരെ നടന്ന് അതില്‍ നിന്നും എടുത്ത ഒരു ബോക്സ് എന്റെ നേര്‍ക്കു നീട്ടിയ നിരഞ്ജനോട് ഞാന്‍ പറഞ്ഞു, നിരഞ്ജന്‍ എന്നും നിനക്ക് ചോക്ലേറ്റ് തന്നു എന്നെ സമാധാനിപ്പിക്കാനാവില്ല. …

അവന്‍ ആ ബോക്സ് തുറന്ന് ഒരു ട്രാന്‍സിസ്റ്റര്‍ പോലെ ഒരു സാധനം എന്റെ നേരെ നീട്ടിപ്പിടിച്ചു. പിന്നെ അതൊരു ഫോണിലേക്ക് കണക്ട് ചെയ്തിട്ട് എന്റെ നമ്പര്‍ ഡയല്‍ ചെയ്തു അത്ഭുതം തന്നെ എന്റെ ഫോണിലെ ഡിസ്പ്ലേ സ്ക്രീനില്‍ തെളിഞ്ഞത് ‘’ ദീപക് കോളിംഗ് ‘’ എന്നായിരുന്നു….. നിരഞ്ജന്‍ പറഞ്ഞു ‘’എന്റെ തുമ്പി , നിന്റെ നിരഞ്ജനും ദീപകുമെല്ലാം ഞാന്‍ തന്നെയാണ്’‘

‘’എന്നിട്ടെന്തുണ്ടായി ഡാഡി‘’, ലെന ആകാംക്ഷയോടെ ചോദിച്ചു…..നിരഞ്ജന്‍ ഒന്നും മിണ്ടിയില്ല പകരം അവളെ ഒരു കാര്‍ഡെടുത്ത് കാണിച്ചു.

‘’ ശ്രീലേഖ വെഡ്സ് നിരഞ്ജന്‍’‘ എനിക്കെന്റെ കണ്ണൂകളില്‍ ഊറി വന്ന നീര്‍ത്തുള്ളീകളെ തടയാനായില്ല … മമ്മി എപ്പോഴും കരച്ചിലാണ് അല്ലേ മോളേ .. ലെനെയെ വാരിയെടുത്ത് കൊണ്ട് കുസൃതിയോടെ നിരഞ്ജന്‍ പറഞ്ഞു… ആ കണ്ണീരിനിടയിലും എനിക്കു ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല…

ഇത് എന്റെ പ്രണയ കാലം…. അതൊരിക്കലും അവസാനിക്കുന്നില്ല … ഞാന്‍, നിരഞ്ജന്‍ ഒപ്പം ഞങ്ങളുടെ പൊന്നോമന ലെന. പ്രണയമനശ്വരമാണ് അതു തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

Generated from archived content: story1_feb15_12.html Author: pooja_dileep

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English