പെയ്‌തൊഴിയുമൊരു മഴയ്‌ക്കു മുമ്പെ

മഴനനഞ്ഞു കുളിര്‌ന്നൊരു മൂവന്തിനേരത്തു,

മനസ്സിലുദിച്ചൊരാ പൗരുഷരൂപം

മാരിവില്ലായ്‌ മാനത്ത്‌ തെളിഞ്ഞു വന്നു.

മധുവിധുകാല പക്ഷിയായ്‌ വിരുന്നുവന്നു,

മദന ചിന്തകളായ്‌ നെഞ്ചിൽ നുരഞ്ഞിടുന്നു

മധുരസ്വപ്‌നങ്ങളായെന്നിലുണർന്നിടുന്നു.

നീർമഞ്ഞിന്നലകളിൽ നീന്തിനീരാടി,

നീലനിശീഥിനിയും മന്ദമണയുകയായ്‌,

നീലവാനത്താഴ്‌വരച്ചോലകളില്‌,

നീലപേടമാനും മേഞ്ഞുതുടങ്ങുകയായ്‌

നീലവിഹായസ്സിന്‌ ചതുരംഗക്കളത്തിൽ

നക്ഷത്രജാലങ്ങളും കരുക്കള്‌ നീക്കിതുടങ്ങുകയായ്‌.

നനുത്ത ശിശിരത്തിന്‌ മേനിയിലാകവേ,

പൂവായ പൂക്കളെല്ലാമിന്ന്‌ മിഴിയുണരുകയായ്‌

തൊട്ടു തലോടി കടന്നുപോകുമനിലന്‌റ്റെ ചുണ്ടത്തു

സുഗന്ധ ചുംബനങ്ങൾ ചൊരിയുകയായ്‌,

നിശയുടെ മാറിലമർന്നുകിടന്നു

നീലക്കായലും പ്രേമമുരളികയൂതുകയായ്‌

നീ മാത്രമെന്നിട്ടും വന്നതില്ലയീരാവിൽ

നീയെന്നിൽ പൂത്തിറങ്ങും പൂക്കാലത്തിനായ്‌ വരില്ലേ,

പെയ്‌തൊഴിയുമൊരു മഴയ്‌ക്കു മുമ്പെ.

Generated from archived content: poem1_jun4_09.html Author: po_joodsun

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here