“ഈ വൃക്ഷത്തിന്റെ ഒരിലയിൽ നിന്റെ പേരുണ്ട്. കാറ്റായി വന്ന് ഞാനത് കൊഴിച്ച് താഴെയിടട്ടെ…”
“വേണ്ട”
“പിന്നെ?”
“അതിന്റെ തൊട്ടടുത്ത ഒരിലയിൽ നിന്റെ പേരുകൂടി കുറിച്ചിടാൻ ദൈവത്തോട് പറയുക.”
“എന്തിന്? ഒന്നിച്ച് കൊഴിയാനോ?”
“അല്ല. ഞാൻ കൊഴിഞ്ഞു വീഴുമ്പോഴും ആ മരച്ചില്ലയിൽ നീയുണ്ടാകണം. ഞാൻ വളമായി മാറി വേരിലൂടെ നിന്നിലേക്കുതന്നെ എത്തിച്ചേരാം.”
Generated from archived content: story_july23.html Author: pk_parakadavu