ഹൃദയതാളം

മണ്ണിന്റെ മണമുള്ള

മലയാള ഭാഷയെൻ

കണ്ണാണ്‌, കണ്ണിൻ വെളിച്ചമാണ്‌;

വിണ്ണിന്റെ പീയൂഷ

ധാരയായ്‌ എന്നമ്മ

തന്ന മുലപ്പാൽ മധുരമാണ്‌.

വാടാത്ത പൂവിന്റെ

തേനാണ്‌ ജീവിത-

സ്നേഹസംഗീതത്തിൻ ധാരയാണ്‌;

മലയാളമെൻ മാതൃ-

ഭാഷയാണാനന്ദ-

പ്പൂനിലാവിന്റെ കുളുർമ്മയാണ്‌.

പാലാണ്‌ തേനാണ്‌

പൂനിലാവാണെന്റെ

മലയാളം ജീവന്റെ ജീവനാണ്‌;

അഭിമാനപൂർവ്വമീ

മലയാളഭാഷയെ

ഹൃദയത്തിൽ കൊണ്ടുനടന്നിടും ഞാൻ.

Generated from archived content: poem2_oct30_07.html Author: pi_sankaranarayanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here