കേരള മോഡൽ

പണ്ടൊരു വാക്യം മുദ്രാവാക്യം

ലക്ഷം ലക്ഷം പിന്നാലേ!

ഇന്നതുമാറീ, പാർട്ടി വളർത്താൻ

കോടികൾ കോടികൾ പോക്കറ്റിൽ!

ആർക്കും വാങ്ങാം എന്തും ചെയ്യാം

സ്വന്തം കോടികൾ സിന്ദാബാദ്‌!

പുത്രകളത്രം പത്രം ചാനൽ

മിത്രം മാഫിയ സിന്ദാബാദ്‌!

വ്യക്തികൾ തമ്മിൽ പാർട്ടികൾ തമ്മിൽ

തല്ലും തെറിയും സിന്ദാബാദ്‌!

പത്രം തമ്മിൽ ചാനലു തമ്മിൽ

വെട്ടും കുത്തും സിന്ദാബാദ്‌!

ഇത്‌ രാഷ്ര്ടീയം കേരളമോഡൽ

ഇത്‌ താൻ ഭരണം കേരള മോഡൽ

ഇത്‌ സംസ്‌കാരം കേരളമോഡൽ

കാണില്ലിതുപോൽ മൂവുലകിൽ!

*ഏറെ വാഴ്‌ത്തപ്പെട്ട ‘കേരള മോഡൽ’ വൻപരാജയമാണിപ്പോൾ എന്ന്‌

ന്യൂയോർക്ക്‌ ടൈംസ്‌ റിപ്പോർട്ട്‌ ചെയ്തു.

Generated from archived content: poem2_jan30_08.html Author: pi_sankaranarayanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here