പണ്ടൊരു വാക്യം മുദ്രാവാക്യം
ലക്ഷം ലക്ഷം പിന്നാലേ!
ഇന്നതുമാറീ, പാർട്ടിവളർത്താൻ
കോടികൾ കോടികൾ പോക്കറ്റിൽ!
ആർക്കും വാങ്ങാം എന്തും ചെയ്യാം
സ്വന്തം കോടികൾ സിന്ദാബാദ്!
പുത്രകളത്രം പത്രം ചാനൽ
മിത്രം മാഫിയ സിന്ദാബാദ്!
വ്യക്തികൾ തമ്മിൽ പാർട്ടികൾ തമ്മിൽ
തല്ലുംതെറിയും സിന്ദാബാദ്!
പത്രം തമ്മിൽ ചാനലു തമ്മിൽ
വെട്ടും കുത്തും സിന്ദാബാദ്!
ഇത് രാഷ്‌ട്രീയം കേരളമോഡൽ
ഇത് താൻ ഭരണം കേരളമോഡൽ
ഇത് സംസ്‌കാരം കേരളമോഡൽ
കാണില്ലിതുപോൽ മൂവുലകിൽ!
Generated from archived content: poem1_july30_08.html Author: pi_sankaranarayanan