പൊരി വെയില്‍ മണല്‍ തിരക –
ളകളും മരീചികകള്‍
മാനത്തു വെണ്‍മേഘ –
മലയുന്ന പ്രാന്ഹങ്ങള്‍ ,
പകലറുതികള്‍ ;രാവ്
നിറയുന്നയാമങ്ങ –
ളുന്നിദ്രമുടലുരുക്കുന്ന
കഠിന പ്രയത്നങ്ങ –
ളന്യനാടിന്നര്‍ഥ സംപുഷ്ടിയില്‍
വിറ്റുപെരുകും പ്രതീക്ഷ ക –
ളതിന്നിടയിലന്യോന്യ –
മുരുവിടാന്‍ നാവുകളില്‍
നേര്‍ത്ത നാലക്ഷരം .
മറുമൊഴികളെത്രനാം
മാറ്റുരക്കുന്നിവിടെ-
യതില്‍ നിന്ന് ഭിന്നമാ –
ണമ്മതന്‍മധുമൊഴി .
ജന്മ നാടകലെ;ജനനി തന്‍
സ്നേഹ വാത്സല്യങ്ങളകലെ –
യെങ്കിലുമാല്മാവി –
ലൂറു ന്നൊരേകാന്ത സാന്ത്വനം ,
തായ്മൊഴികള്‍;ജപതീക്ഷ്ണ-
മുള്‍ക്കാതിലോതിയോ-
രാദിത്യകീര്‍ത്തനം .
കൃഷ്ണ ശിലയുള്ളില്‍
തകര്‍ക്കുമുളിയൊച്ചക –
ലെണ്ണിപ്പെരുക്കുന്ന
സൈബര്‍ സംവാദങ്ങള്‍ ,
സതീര്‍ത്യരൊ പ്പം വീറുനിറയും
വിവര സാങ്കേതിക വിദ്യാ വിവാദങ്ങള്‍,
വൃത്തം മുറിച്ചരികില്‍ മുരളും
മുര്‍ത്ത കാവ്യമര്‍മരം,
മൌന ദിനാന്ധ്യങ്ങള്‍
കുത്തികുറിക്കും കുറിപ്പുകളില്‍
കൂടും പിടയും കുഞ്ഞുങ്ങളും
കുട്ടവൂം വിട്ടുപറന്ന
ദേശടനകിളിപേച്ചുകള്‍
പ്രിഥ്വി യിരുള്‍ നീലചുറ്റിശയിക്കെ
യുഷ്ണം പുകയ്ക്കുമകകാമ്പി-
ലര്‍ജുന വിഷാദയോഗം
അടര്‍ക്കളത്തില്‍; പിതാമഹ –
നാചാ ര്യനഗ്നിശരവര്‍ഷം
ശരിയേതു തെറ്റേതു
തിരിയാത്തോരാശ്ചര്യ –
മിത് യുദ്ധ കാണ്ഡം .
ജയിക്കുക എളുപ്പമല്ലെ-
ന്നറിവുപകരുവോരുള്ള്
നിറയ്ക്കുന്ന നിര്ദോഷഗീതകള്‍ !
ഗതകാല സുകൃതങ്ങളില്‍മേയു –
മോര്മ്മകളിലാദ്യാക്ഷരങ്ങള്‍
വിരല്‍ നൊന്തു ഹൃത്തില്‍ കുറിച്ച
കുടിപ്പള്ളിക്കൂടം,
ഗുരുവിന്‍ ഗുണപാഠങ്ങള്‍
ഗുണിതവുംഗര്‍വ്വുംപിഴച്ച
പ്രഭാതത്തി ലേല്‍ക്കേണ്ടിവന്ന
കരിഞ്ചെമ്പരത്തിതലപ്പിന്റെ
ശിക്ഷകള്‍ .
ശിഷ്ട മിന്നീയനന്ത യാനങ്ങളില്‍
പഴയൊരു പാട്ടായ്
പഴമൊഴികളായ്
പണ്ട് മുത്തശി ചൊന്നകഥകളായ്
കാവ്യ സന്ധ്യയില്‍ നിറയുന്ന
സംഗീത സൌഭാഗ്യമായ്
സപ്ത സ്വരങ്ങളുതിര്‍ക്കും
വിപഞ്ചിയില്‍
സാഗര നീലിമയില്‍ നിന്നിടക്കിടെ –
യോരം പുണരും തിരകള്‍ പോല്‍
വന്നു നിറയുന്നു ,
വന്ദ്യമാതാവാം ജന്മ ഭൂവിന്‍
വരദാനമാകുന്ന
മലയാളം !
Generated from archived content: poem1_nov1_12.html Author: peethan_k_vayanad
Click this button or press Ctrl+G to toggle between Malayalam and English