അന്തർവ്വാഹം

അമേരിക്കയെന്നയീ പൂങ്കാവനത്തിലി-

ന്നമിതവേഗാൽ കുതിക്കും ചിലമർത്ത്യർ

ഗർവ്വേറിടുന്നു ധനം കുമിഞ്ഞീടുകിൽ

പൂർവ്വകാലങ്ങളെ പാടേ മറക്കുന്നു.

എന്തെങ്കിലും പൊട്ടുതൊട്ടുകുറിക്കുകിൽ

പന്തിയിൽ കവിയായ്‌ കഥാകാരനായി

ചന്തയിലതിനെ പഴിച്ചുചൊല്ലീടിൽ

ചിന്തയില്ലാത്തോന്റെ പാഴ്‌മൊഴിയാകുന്നു.

ബുദ്ധിയില്ലാത്തൊരു ബൗദ്ധികനോതുന്നു

ബുദ്ധിക്കതീതം ഇതത്യുത്തമം തന്നെ

ബുദ്ധിമുട്ടീടുന്നു പ്രതിവചിച്ചീടാൻ.

മാധ്യമവൃന്ദം നെറികേടുകാട്ടുന്നു

മധ്യേചിരങ്ങും സമുദ്രമാക്കീടുന്നു.

അർഹരല്ലാത്തോരവാർഡുകൾ നേടുന്നു

അർഹതയുള്ളവരന്യരായീടുന്നു.

ഇതുതന്നെയല്ലേ പൊതുജീവിതത്തിൽ

അതിബുദ്ധിമാനെന്നു മേനി നടിക്കുന്ന

ചതിയനും ഗുണ്ടാത്തലവനുമായോൻ

പൊതുമന്ത്രിയായ്‌ ജനസേവകനായി.

ഇത്യാദിയെല്ലാം ഗുരുത്വമില്ലാത്തോന്റെ

അത്യുന്നതനെന്ന ചന്ദ്രഹാസത്തിന്നു.

സ്വന്തം മലത്തിന്റെ ഗന്ധംനുകർന്നിവ-

നന്തപ്പുരത്തിൽ മയങ്ങിക്കിടക്കുന്നു.

Generated from archived content: poem2_feb4_11.html Author: peeter_neendur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here