സുന്ദരം

ഓളങ്ങളില്‍ പെട്ടുണര്‍ന്നും പിന്നെ, താണുമലസം രസിച്ചും
ജീവിത നൌകയൊഴുകും പുഴ, ഇത്രയും സുന്ദരമെന്നോ!
ഇല്ല, തിരിഞ്ഞൊന്നു നോക്കാന്‍, പിന്നെ , പാരവശ്യത്തില്‍ മറന്നും
ഒരു നൊടിനേരം മയങ്ങാ‍ന്‍? ഇനി ആശയില്ലെന്നോ പുഴക്കും?

ദിവസമൊന്നാന്നായി കൊഴിഞ്ഞു പോകിലും
നവം നവമാണെന്‍ പകലിരവുകള്‍ ;
പുതുമോഹങ്ങളില്‍ അഴകൊഴുകുന്നു
നിറഞ്ഞൊഴുകുന്നു നിലാവ് ചുറ്റിലും;
മതിവരാത്തൊരി മതിയാലല്ലയോ
മഹിയിലെന്‍ വാഴ്വു മനോജ്ഞമീവിധം!

നാമോരോന്നു നിനച്ചിരിക്കെ വെറുതെ നീങ്ങുന്നു നാളീവിധം
നാള്‍ തോറും വിടരുന്നു മോഹകുസുമം വീണ്ടും നിലാവെന്നപോല്‍
നാളെ നന്മ വിതക്കുവന്‍ സുനിയതം നിങ്ങള്‍ക്കു സാധിക്കുമാറകുവാന്‍
ആമോദം നവവത്സരപ്പുലരിയില്‍ ‍നേരുന്നിതാശംസകള്‍

ചിരഭാസുരമോഹവല്ലികള്‍
രുചിരം പൂത്തുതളിര്‍ത്തുകാ‍യ്ക്കുവാന്‍
നവവത്സരസൂര്യഗാഥയൊ-
ന്നിനിയും തോഴ, നമുക്കു പാടിടാം.

Generated from archived content: poem2_mar3_12.html Author: pcc_raja

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English