ഓണമേ നീ ദുഃഖപൂരിതയാണോ
മാവേലി മന്നനും ദുഃഖാകുലനായോ
കുണ്ടും, കുഴിയും നിറഞ്ഞ വീഥികളില്‍
ജനമലഞ്ഞിടുമ്പോള്‍
ചിങ്ങമാസപ്പുലരിയും ദുഃഖിതയാണോ..
കമ്പോള സംസ്‌കാരത്തിന്റെ
കമ്പം കയറിയ മലയാളികള്‍
കൊമ്പുകുത്തി വീഴുകയല്ലേ
ശ്രാവണ മാസമണഞ്ഞീടുമ്പോള്‍
കൃഷിയില്ല, കൃഷിയിടങ്ങളില്ല
വ്യവസായ വിഷമാലിന്യങ്ങള്‍
കേരള സമൂഹത്തെ
ദുഃഖ ദുരിതത്തിലാഴ്ത്തുന്നു.
ഓണമെന്ന ഒരുമയുടെ പെരുമ
ഒരു നഷ്ടബോധമായ് തീര്‍ന്നതും
ഇക്കാലഘട്ടത്തിലെ വന്‍മുറിവുകളല്ലേ
മലയാളി മക്കളേ..
Generated from archived content: poem1_sep13_13.html Author: paul_a_thattil