ജീവിതം വക്രതയുള്ളൊരു
വന്‍ വിപ്ലവം
ജീവിതം അവനിയില്‍ ആരും
മധുവസന്തമാക്കുകില്ല
കദനത്തില്‍ കനത്ത പാളികള്‍
സ്‌നേഹത്തില്‍ നിരാസങ്ങള്‍
സ്വാര്‍ത്ഥതകളുടെ വന്‍ കൂമ്പാരങ്ങള്‍
വീര്‍പ്പുമുട്ടിക്കുന്ന പെരുത്തയനുഭവങ്ങള്‍
വേദനകളുടെ അനുഭവ സാക്ഷ്യങ്ങള്‍
ഇതു ജീവിതം, മാനവ ജീവിതം പൃഥിയില്‍
വെളിച്ചത്തിനായി തേടിയലയുന്ന
ഇയ്യാമ്പലുകളായ് മാനവര്‍ മാറിയിരിക്കുന്നു
പാരിതില്‍ അവന്‍ തന്‍ ജീവിതം
തപ്തമെങ്കിലും ദുഃഖമെങ്കിലും
കോമള ബന്ധുരമാക്കാന്‍
പരിശ്രമിക്കാം, അശ്രാന്തം
പരിശ്രമിക്കാം
ജീവിതമൊരു സമര്‍പ്പിത
പ്രാര്‍ത്ഥനയാക്കി മാറ്റാം..
Generated from archived content: poem1_may10_13.html Author: paul_a_thattil