യൂദാസ് നീ എന്തു ചെയ്തു?

കറുത്ത നീച കഴുകനേപ്പോല്‍
ചിറകുവിരിച്ചുയര്‍ന്നു പറന്നു നീ
ഗുരുവിനെ ഒറ്റു കൊടുത്ത യൂദാസെ
നിന്‍ ചുംബനങ്ങള്‍ ഹാ യെത്ര കഠോരം
ഗുരുവിന്‍ പ്രബോധനങ്ങളേ കശക്കിയെറിഞ്ഞ
നിനക്കു ചരിത്രം മാപ്പു നല്‍കില്ല എക്കാലവും
നീ അഭിശപ്തന്‍ മാത്രം
ഗുരുദ്രോഹി മാത്രം
നിര്‍മ്മലന്റെ കരള്‍ പിച്ചിച്ചീന്തിയവന്‍ മാത്രം
അന്ധകാരത്തേക്കാള്‍ ഭീകരന്‍
ധനാര്‍ത്ഥിയുടെ പിശാചിനെ
താലോലിച്ചവന്‍
ലോക ഭോഗത്തെ ഭോഗിച്ചവന്‍
ആത്മീയതയെ ഞെരിച്ച മുള്‍ക്കിരീടം
ഗുരുസ്നേഹത്തെ മുറുകെ പുണര്‍ന്നില്ല
ഒരു പുനര്‍ ചിന്തനത്തിനു ഉത്സുകനായില്ല
നിരര്‍ത്ഥകമാം പശ്ചാത്താപം
നിന്നെ വിഴുങ്ങി
ഒരു മുഴം കയറില്‍ ഒരു മാമരക്കൊമ്പില്‍
നീ ജീവനൊടുക്കി മാനസാന്തരമില്ലാതെ
മുന്‍പിനാല്‍ ഭ്രാന്തമാം വ്യസന ചിന്തകളാല്‍
അലറിക്കരഞ്ഞു ദേവാലയത്തിലേക്ക് ഊക്കോടെ
മുപ്പതു വെള്ളി നാണയങ്ങള്‍ വലിച്ചെറിഞ്ഞു
കഠിന കോപത്താല്‍ കുറ്റപ്പെടുത്തിയവന്‍
യഹൂദപരിഷകളെ
പാപമാം എന്‍ ഗുരുവിനെ കഴുവേറ്റുന്നുവോ
കഴുവേറികളേ, ഖലനീചരേ
പ്രതിധ്വനിക്കുന്നു വര്‍ത്തമാനകാലത്തും
പ്രസക്തമാം ഈ ചോദ്യം
യൂദാസ് നീ എന്തു ചെയ്തു
അവിവേകത്തിന്‍ മര്‍ത്യന്‍ നീ
കുടിലതയുടെ ആസുരഭാവന്‍ നീ
അവിവേകി നീ യൂദാസ്
ചരിത്രത്തിന്റെ കറുത്ത ഏടുകളില്‍
ഇടം തേടിയതെന്തിന്
യൂദാസ് നീ എന്തു ചെയ്തു
അവിരാമമായ് ഈ ചോദ്യമാവര്‍ത്തിക്കപ്പെടുന്നു
കാലഘട്ടങ്ങളിലൂടെ ഏവരും
കവി ഞാനും ഈ ചോദ്യമാവര്‍ത്തിക്കുന്നു
യേശു ദേവനെ ഓര്‍ത്തിടുമ്പോള്‍
യൂദാസേ നിന്നെ ഓര്‍ത്തിടുമ്പോള്‍

Generated from archived content: poem1_mar15_13.html Author: paul_a_thattil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here